CORPORATE

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സാമ്പത്തിക സേവന ബിസിനസ് ഡിജിറ്റൽ ആക്കുന്നു; 'ഡിജിറ്റൽ ബ്ലൂ' നടപ്പിലാക്കുന്നത് യുഎസ്ടി ഗ്ലോബലുമായി സഹകരിച്ച്

Newage News

10 Feb 2020

തിരുവനന്തപുരം: മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സാമ്പത്തിക സേവന ബിസിനസ് ഡിജിറ്റൽ ആക്കുന്നു. യുഎസ്ടി ഗ്ലോബലുമായി സഹകരിച്ചാണ് ഡിജിറ്റൽ ബ്ലൂ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ പാലിച്ച് ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനവും ഇടപാടുകളിൽ സുരക്ഷയും ഉറപ്പുവരുത്തുകയാണ് ഡിജിറ്റൽ ബ്ലൂവിന്റെ ലക്ഷ്യമെന്ന്  ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.

ഐടി അടിസ്ഥാന സൗകര്യം, പുതിയ ഗോൾഡ് ലോൺ പ്ലാറ്റ്ഫോം, പുതിയ ലോൺ മാനേജ്മെന്റ് സംവിധാനം, സി ആർ എം, ഡേറ്റാ വെയർഹൗസ് ആൻഡ് അനലിറ്റിക്സ് എന്നിവ വികസിപ്പിക്കും. 4200 ശാഖകളിലൂടെ 26,000 ജീവനക്കാർ വഴി പ്രതിദിനം 1 ലക്ഷം ഉപഭോക്താക്കളുമായി നടത്തുന്ന ഇടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‌

സാധാരണക്കാർക്ക് രാജ്യാന്തര നിലവാരമുള്ള സേവനം ലഭ്യമാക്കാനാണ് സാങ്കേതികവിദ്യ ഉപയോഗിക്കുകയെന്ന് യുഎസ്ടി ഗ്ലോബൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അലക്സാണ്ടർ വർഗീസ് പറഞ്ഞു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചീഫ് പർപ്പസ് ഓഫിസർ യൂജിൻ കോശി, യുഎസ്ടി ഗ്ലോബൽ വൈസ് പ്രസിഡന്റ് ഗിൽ റോയ് മാത്യു എന്നിവർ പ്രസംഗിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story