FINANCE

മൊറട്ടോറിയം നീട്ടുന്നതിനുള്ള ഫയൽ ഇലക്ഷൻ കമ്മീഷൻ മടക്കി; സർക്കാരിനു തിരിച്ചടി, ഉദ്യോഗസ്ഥരുടെ പിടിപ്പുകേടെന്ന് മന്ത്രിമാർ

27 Mar 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം∙ കാർഷിക കടങ്ങളിൽ ജപ്തി നടപടികൾക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടുന്നതിനുള്ള മന്ത്രിസഭാ തീരുമാനം സംബന്ധിച്ച ഫയൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ (സിഇഒ) ടിക്കാറാം മീണ മടക്കി. ചീഫ് സെക്രട്ടറിക്കാണ് ഫയല്‍ തിരിച്ചയച്ചത്. ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യവും കാരണവും വിശദമാക്കണമെന്ന് ടിക്കാറാം മീണ ആവശ്യപ്പെട്ടു. മന്ത്രിസഭ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ടു സമയബന്ധിതമായി ഉത്തരവിറക്കിയില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ചോദിച്ചു. ഇക്കാര്യങ്ങള്‍ വിശദമാക്കിയാല്‍‌ മാത്രം തുടര്‍നടപടിയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

മൊറട്ടോറിയം നീട്ടി ഉത്തരവിറക്കാൻ റവന്യു വകുപ്പിന് അനുമതി നൽകണമെന്ന കത്തു സഹിതം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്കു കഴിഞ്ഞ ദിവസം അയച്ചിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടാത്തതിന്റെ പേരിൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിക്കെതിരെ വിമർശനം ഉയർന്നിരുന്നു. മൊറട്ടോറിയം ദീർഘിപ്പിച്ച് ഉത്തരവിറക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടണമെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശിച്ചിരുന്നു.

എന്നാൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന സ്ക്രീനിങ് കമ്മിറ്റി മന്ത്രിയുടെ നിർദേശം തള്ളി. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയുമില്ല. ഇതാണു വിമർശനത്തിനു വഴിയൊരുക്കിയത്. തുടർന്ന് ചീഫ് സെക്രട്ടറി ഉൾപ്പെടെ 3 സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളും വെള്ളിയാഴ്ച ഈ ഫയലിൽ ഒപ്പുവച്ച് തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിക്കായി കൈമാറി.

വാണിജ്യ, ദേശസാൽകൃത ബാങ്കുകളിലെ വായ്പകളുടെ ജപ്തി നടപടിക്കുള്ള മൊറട്ടോറിയത്തിന് വരുന്ന ജൂലൈ 31 വരെ പ്രാബല്യമുണ്ട്. സഹകരണ ബാങ്ക്, ഹൗസിങ് ബോർഡ്, വിവിധ കോർപറേഷനുകൾ എന്നിവിടങ്ങളിൽ നിന്നെടുത്ത വായ്പകൾക്കാകട്ടെ ഒക്ടോബർ 11 വരെയും. ഇതു പരിഗണിച്ചായിരിക്കും കമ്മിഷൻ തീരുമാനമെടുക്കുക. പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരിക്കെ ഏതൊക്കെ ഉത്തരവുകൾക്കാണു കമ്മിഷൻ അനുമതി നൽകുകയെന്നു സ്ക്രീനിങ് കമ്മിറ്റിക്കു ബോധ്യമുണ്ടെങ്കിലും രാഷ്ട്രീയ സമ്മർദം മൂലം അവർ ഇതു കമ്മിഷനു വിടുകയായിരുന്നു.

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story