LAUNCHPAD

കൊച്ചിയിൽ നിന്ന് കൂടുതൽ രാജ്യാന്തര വിമാന സർവീസുകൾ തുടങ്ങുന്നു

Ajith Kumar

04 Oct 2021

കൊച്ചി: കൊവിഡ് വ്യാപനം കുറഞ്ഞതോടെ കൊച്ചിയിൽ നിന്ന് കൂടുതൽ രാജ്യാന്തര വിമാന സർവീസുകൾ തുടങ്ങുന്നു. ശ്രീലങ്കൻ എയർലൈൻസിന്റെ ആദ്യ വിമാനം ഇന്നലെ സർവീസ് നടത്തി. ഒന്നരവർഷത്തിനു ശേഷമാണ് ശ്രീലങ്കൻ എയർലൈൻസ് കൊച്ചിയിൽ നിന്ന് സർവീസ് തുടങ്ങുന്നത്.

കോവിഡ് മഹാമാരിയുടെ പ്രത്യാഘാതം കുറയുന്ന പശ്ചാത്തലത്തിലാണ് കൊച്ചിയിൽ നിന്ന് കൂടുതൽ രാജ്യാന്തര വിമാന സർവീസുകൾ തുടങ്ങുന്നത്. കേരളത്തിൽ നിന്നുള്ള ഏറ്റവും തിരക്കേറിയ രാജ്യാന്തര സർവീസുകളിൽ ഒന്നായിരുന്ന കൊളംബൊ വിമാനം കൊച്ചിയിൽ നിന്ന് പ്രതിദിന സർവീസ് തുടങ്ങി. രാവിലെ 08.45 ന് എത്തിയ വിമാനം 09.45 ന് മടങ്ങി. ശ്രീലങ്കൻ എയർലൈൻസിന്റെ വിമാനസർവീസ് തിങ്കൾ മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തും. ഒന്നരവർഷത്തിനു ശേഷമാണ് ശ്രീലങ്കൻ എയർലൈൻസ് കൊച്ചിയിൽ നിന്ന് സർവീസുകൾ തുടങ്ങുന്നത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് ചെലവ് കുറഞ്ഞ രീതിയിൽ യാത്ര നടത്താൻ സൗകര്യമൊരുക്കുന്ന കൊളംബൊ സർവീസ് എല്ലാദിവസവും തുടങ്ങുന്നത് പ്രവാസി മലയാളികൾക്ക് ആശ്വാസം പകരും.

ഈ മാസം കൂടുതൽ രാജ്യാന്തര സർവീസുകൾ കൊച്ചിയിൽ നിന്ന് ആരംഭിക്കുന്നുണ്ട്. അതേസമയം രാജ്യാന്തരയാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി വിമാനത്താവളം തുടർച്ചയായി മുന്നാം മാസവും ദേശീയാടിസ്ഥാനത്തിൽ മൂന്നാം സ്ഥാനം നിലനിർത്തി. ജൂലായിൽ 85,395 യാത്രക്കാരും ഓഗസ്റ്റിൽ 1,57,289 പേരും സെപ്റ്റംബറിൽ 1,94,900 പേരും കൊച്ചിയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. നിലവിൽ പ്രതിദിനം 106 സർവീസുകളാണ് സിയാലിൽ നിന്ന് പ്രവർത്തിക്കുന്നത്. ശരാശരി 14,500 പേരാണ് പ്രതിദിന യാത്രക്കാർ. നവംബറോടെ എഴുപത് ശതമാനം രാജ്യാന്തര സർവീസുകൾ കൊച്ചിയിൽ നിന്ന് പുനരാരംഭിക്കാൻ കഴിയുമെന്നാണ് സിയാലിന്റെ പ്രതീക്ഷ.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story