LAUNCHPAD

കണ്ണൂരില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് പുതിയ സര്‍വീസുകളുമായി; അവസാനമാകുന്നത് പ്രവാസികളുടെ നീണ്ട കാത്തിരിപ്പിന്

20 May 2019

ന്യൂഏജ് ന്യൂസ്, കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഗോ എയര്‍ പ്രഖ്യാപിച്ചു. മെയ് 31 മുതലാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുക. മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചും എല്ലാ ദിവസവും സര്‍വീസ് നടത്താനാണ് കമ്പനിയുടെ ആലോചന.

മസ്കറ്റിലേക്കുളള വിമാനങ്ങള്‍ രാത്രി 8.55 ന് കണ്ണൂരില്‍ നിന്ന് പുറുപ്പെടും. തിരിച്ച് മസ്കറ്റില്‍ നിന്നുളള വിമാനം പുലര്‍ച്ചെ 05.10 ന് കണ്ണൂരില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്. അബുദാബിയിലേക്ക് കണ്ണൂരില്‍ നിന്ന് വൈകിട്ട് 6.45 നാണ് സര്‍വീസ്. അബുദാബിയില്‍ നിന്നുളള വിമാനം പുലര്‍ച്ചെ 3.45 ന് കണ്ണൂരിലെത്തും. 

മസ്കറ്റിലേക്ക് ആഴ്ചയില്‍ ബുധന്‍, വെളളി, ഞായര്‍, ദിവസങ്ങളിലും അബുദാബിയിലേക്ക് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് നിലവില്‍ കണ്ണൂരില്‍ നിന്നുളള ഗോ എയറിന്‍റെ സര്‍വീസുകള്‍. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story