ECONOMY

കേന്ദ്രസർക്കാർ തീരുമാനം നിക്ഷേപകർക്ക് അവഗണിക്കാനാവാത്ത വിപണിയായി ഇന്ത്യയെ മാറ്റും; കോർപറേറ്റ് നികുതി 22 ശതമാനമായി കുറച്ച തീരുമാനത്തിന് കൈയടിച്ച് വ്യവസായലോകം, പ്രതിസന്ധിയകറ്റാൻ കൂടുതൽ നടപടികൾ പ്രതീക്ഷ

21 Sep 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ മാന്ദ്യം നേരിടുന്ന സമ്പദ് വ്യവസ്ഥയെ രക്ഷപ്പെടുത്താൻ കേന്ദ്ര സർക്കാർ ഇതുവരെ പ്രഖ്യാപിച്ച ഉത്തേജക പദ്ധതികളിൽ ഏറ്റവും മികച്ചതാണ് കോർപറേറ്റ് നികുതി 22 ശതമാനമായി കുറച്ചത്. 7 ശതമാനം സർചാർജും സെസ്സും ഉൾപ്പെടെ 25.17 ശതമാനം നികുതി വരുമെങ്കിലും അത് വ്യവസായ നിക്ഷേപത്തിന് ഏറ്റവും ആകർഷകമായ  രാജ്യമായി ഇന്ത്യയെ മാറ്റുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഈ  സർജിക്കൽ സ്ട്രൈക്ക്  പക്ഷേ ധനകാര്യക്കമ്മി 3.3 ശതമാനത്തിൽ നിന്ന് നാലു ശതമാനമായി ഉയർത്തും. മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി കോർപറേറ്റ് നികുതി 25 ശതമാനമായി കുറയ്ക്കും എന്ന് ബജറ്റിൽ പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹത്തിന്റെ കാലത്ത് അതു നടപ്പാക്കാനായില്ല.

മെയ്ക് ഇൻ ഇന്ത്യ പദ്ധതി വിജയിക്കണമെങ്കിൽ ഇതാണ് ആദ്യം ചെയ്യേണ്ടിയിരുന്നത് എന്നാണ് വ്യവസായികൾ ചൂണ്ടിക്കാട്ടിയത്.

ഇന്ത്യയിലേക്ക് വ്യവസായ നിക്ഷേപകരെ ആകർഷിക്കാനും പല വൻ വ്യവസായ ഗ്രൂപ്പുകളുടെയും ഫാക്ടറികൾ ഇന്ത്യയിലേക്ക് പറിച്ചു നടാനും പ്രേരിപ്പിക്കുന്നതാണ് ഈ നടപടി. ഫ്രാൻസ് ( 31 % ), ജർമനി (30) ബ്രസീൽ (34) ജപ്പാൻ ( 30.62) കാനഡ ( 26.50) എന്നിങ്ങനെയാണ് കോർപറേറ്റ് നികുതിയുടെ നിലവാരം.  ദക്ഷിണ കൊറിയ( 25 %) , ഇന്തൊനീഷ്യ ( 25 ) വിയറ്റ്നാം ( 20), സിംഗപ്പൂർ ( 17) ചൈന (25), മലേഷ്യ ( 24) തായ് ലാൻഡ്( 20), ഹോങ്കോങ് ( 16.5) എന്നിങ്ങനെയാണ് ഏഷ്യൻ മേഖലയിലെ രാജ്യങ്ങളിൽ കോർപറേറ്റ് നികുതി. 

ഇന്ത്യ തീർച്ചയായും നിക്ഷേപകർക്ക് അവഗണിക്കാനാവാത്ത  വിപണിയായി മാറും.നികുതി വെട്ടിക്കുറച്ചതു വഴി കേന്ദ്രസർക്കാരിന് ഉണ്ടാകുന്ന 1.45 ലക്ഷം കോടി രൂപയുടെ നഷ്ടം സാമ്പത്തിക മേഖലയുടെ കുതിച്ചു കയറ്റത്തിലൂടെ നികത്താനാകും എന്നാണ് കണക്കു കൂട്ടൽ. എന്നാൽ ബജറ്റിലെ ധനകാര്യക്കമ്മി  3.4 ശതമാനത്തിൽ നിന്ന് 3. 3 ശതമാനമായി കുറച്ചത് നിലനിർത്താൻ കഴിയില്ല. കമ്മി 4 ശതമാനമായോ അതിലും കൂടുതലായോ ഉയരും.

രാജ്യത്ത് ഇപ്പോൾ സാമ്പത്തിക മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളി ഉപഭോക്താക്കളുടെ ഡിമാൻഡ് ഇല്ല എന്നതാണ്. ഇതു പരിഹരിക്കാൻ ഇതുവരെയുള്ള നടപടികൾക്കു കഴിയുമോ എന്ന് വ്യക്തവുമല്ല. കയറ്റുമതി മേഖലയിലെ തളർച്ചയാണ് മറ്റൊരു വെല്ലുവിളി. അതിനും ഈ നടപടികൾ മതിയാവുമെന്ന് പ്രതീക്ഷയില്ല. രാജ്യത്ത് ഓരോ വർഷവും 4.7  കോടിയോളം ജനങ്ങൾ  തൊഴിൽ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. ഇവർക്ക് മതിയായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ പുതിയ നടപടികൾ സഹായിക്കുമെന്നാണ് ധനമന്ത്രി കരുതുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ