BANKING

യുപിഐ ഉപയോഗം കൂടുതലും പേടിഎം വഴിയെന്ന് റിപ്പോർട്ട്; നടന്നത് 221 മില്യണ്‍ ഇടപാടുകൾ, പിന്നാലെ ഗൂഗിള്‍ പേയും ഫോണ്‍ പേയും

12 Feb 2019

ന്യൂഏജ് ന്യൂസ്

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി ഇടപാടുകള്‍ നടത്താന്‍ കൂടുതല്‍ ഉപപോക്താക്കള്‍ ജനുവരിയില്‍ തിരഞ്ഞെടുത്തത് , പേടിഎമ്മിനെ, ഗൂഗിള്‍ പേയും ഫോണ്‍ പേയും പിന്നാലെ ഉണ്ട്. 221 മില്യണ്‍ ഇടപാടുകളാണ് പേടിഎം വഴി നടന്നതെങ്കില്‍ ഗൂഗിള്‍ പേയും ഫോണ്‍ പേയും വഴി 220 മില്യണ്‍ ഇടപാടുകളാണ് നടന്നത്.

എല്ലാ പെയ്മെന്റ് മോഡുകള്‍ വഴിയും 30,000 കോടി രൂപയുടെ 225 ദശലക്ഷം ഇടപാടുകള്‍ ജനുവരിയില്‍ നടന്നതായി ഫോണ്‍ പേ പറയുന്നു.

നാഷണല്‍ പെയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസത്തെ മുഴുവന്‍ യുപിഐ ഇടപാടുകളുടെ എണ്ണം 672 ദശലക്ഷം ആണ് . ഡിസംബറില്‍ 620 ദശലക്ഷം കവിഞ്ഞിരുന്നു. ഇടപാടുകാരുടെ എണ്ണം ഉയര്‍ന്നിട്ടുള്ളതു പോലെ, പിയര്‍ ടു പിയര്‍ (P2P) ഇടപാടുകള്‍ ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നു. ഇന്റേണല്‍ കണക്കുകൂട്ടലുകള്‍ അനുസരിച്ച്‌, വ്യാപാരികളുടെ ഇടപാടുകള്‍ പ്രതിമാസം 100-120 ദശലക്ഷത്തില്‍ കൂടുതല്‍ ഇല്ല. ക്യാബ് റൈഡുകളുടെ യുപിഐ പേയ്മെന്റുകള്‍ പോലും മാസം തോറും ഏതാണ്ട് 2 ദശലക്ഷം രൂപയാണ് കൂടുന്നത്. (യുപിഐ) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി, നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വികസിപ്പിച്ചെടുത്ത ഭാരത് ഇന്‍റര്‍ഫേസ് ഫോര്‍ മണി അഥവാ ഭീം വഴി കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടപാടുകള്‍ വളരെ കുറച്ചാണ് നടത്തുന്നത്. ഉപഭോക്താക്കള്‍ കൂടുതല്‍ തിരഞ്ഞെടുക്കുന്നത് സ്വകാര്യ ബാങ്കിങ്, ആപ്ലിക്കേഷനുകളാണ്. 2018 ഡിസംബറില്‍ ഇത് 17 മില്യണ്‍ ഇടപാടുകളാണ് ഭീം വഴി നടന്നത്, 2019 ജനുവരിയില്‍ അത് 14 ദശലക്ഷമായി കുറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കുറഞ്ഞ മാസ ശമ്പളം 18000 രൂപയെന്ന സുപ്രധാന ആവശ്യം സർക്കാർ ഉത്തരവിറങ്ങുന്ന ഉടൻ നടപ്പാക്കാമെന്ന് തൊഴിൽ മന്ത്രിയുടെ മധ്യസ്ഥ ചർച്ചയിൽ മുത്തൂറ്റ് ഫിനാൻസ്; ചർച്ച പരാജയപ്പെട്ടത്  മാനേജ്‌മെന്റ് മുന്നോട്ട് വച്ച അഞ്ച് നിർദ്ദേശങ്ങൾ അവഗണിച്ച് സിഐടിയു പിന്മാറിയതിനാൽ