LAUNCHPAD

മോട്ടോ ഇ 7 പ്ലസ് വിപണിയിൽ; ബാറ്ററി 5,000 എംഎഎച്ച്

Newage News

25 Sep 2020

മോട്ടറോളയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണാണ് മോട്ടോ ഇ 7 പ്ലസ്. ഇന്ത്യയിൽ മോട്ടോ ഇ 7 പ്ലസ് സിംഗിൾ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 9,499 രൂപയാണ് വില വരുന്നത്. ഡ്യുവൽ നാനോ സിം വരുന്ന മോട്ടോ ഇ 7 പ്ലസ് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

6.5 ഇഞ്ച് എച്ച്ഡി + മാക്‌സ് വിഷൻ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിന്റെ ഒരു പ്രധാനപ്പെട്ട സവിശേഷത. 48 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും മോട്ടോ ഇ 7 പ്ലസിൽ വരുന്നുണ്ട്. മുൻവശത്തെ സെൽഫി ക്യാമറയിൽ 8 മെഗാപിക്സൽ സെൻസറാണുള്ളത്.

മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡിബിൾ മെമ്മറി സ്റ്റോറേജ് പിന്തുണയ്ക്കുന്ന 64 ജിബി ഓൺബോർഡ് സ്റ്റോറേജ് മോട്ടറോള നൽകിയിട്ടുണ്ട്. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയുണ്ട്.  10W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ഇ 7 പ്ലസിലുള്ളത്. 200 ഗ്രാം ഭാരമാണ് ഈ ഹാൻഡ്സെറ്റിനുള്ളത്. മിസ്റ്റി ബ്ലൂ, ട്വിലൈറ്റ് ഓറഞ്ച് തുടങ്ങിയ കളർ ഓപ്ഷനുകളിലാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. സെപ്റ്റംബർ 30ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴി രാജ്യത്ത് ഈ സ്മാർട്ഫോൺ വാങ്ങാൻ ലഭ്യമാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story