AUTO

സംസ്ഥാനത്ത് പുക പരിശോധന കർശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്; സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴയോ തടവ് ശിക്ഷയോ ലഭിച്ചേക്കാം

Newage News

15 Apr 2021

നിരത്തുകളില് വലിയ തോതില് മലിനീകരണമുണ്ടാക്കി പുക പുറന്തള്ളി പോകുന്ന വാഹനങ്ങള്ക്കെതിരേ കര്ശന നടപടിയുമായി മോട്ടോര് വാഹന വകുപ്പ് പരിശോധനയ്ക്ക് ഇറങ്ങുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്ദേശം അനുസരിച്ച് ഏപ്രില് 15 മുതല് 30 വരെയുള്ള ദിവസങ്ങളില് പുകവണ്ടികള്ക്കെതിരേ കര്ശന നടപടിയെടുക്കാനാണ് മോട്ടോര് വാഹന വകുപ്പ് ഒരുങ്ങുന്നത്. ഇക്കാര്യം എം.വി.ഡി. കേരളയുടെ ഫെയ്സ്ബുക്കില് അറിയിക്കുകയും ചെയ്തു.

വാഹനത്തില് സാധുവായ പുക പരിശോധന സര്ട്ടിഫിക്കറ്റ് ഇല്ലെങ്കില് ആദ്യ തവണ 2000 രൂപ പിഴയോ മൂന്ന് മാസം തടവ് ശിക്ഷയോ ലഭിക്കുമെന്നാണ് മോട്ടോര് വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. കുറ്റം ആവര്ത്തിച്ചാല് 10,000 രൂപ പിഴയോ ആറ് മാസം വരെ തടവോ നല്കാമെന്നും മോട്ടോര് വാഹന നിയമത്തില് നിര്ദേശിക്കുന്നുണ്ട്. പരിശോധന ദിവസം മുതല് ഏഴ് ദിവസത്തിനുള്ളില് സര്ട്ടിഫിക്കറ്റ് ഹാജരാക്കിയാല് മതിയെന്നും മോട്ടോര് വാഹന വകുപ്പ് അറിയിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story