AUTO

വാഹന ഉടമസ്ഥാവകാശം മാറ്റാനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു; ഇനി ഈസിയായി ഓൺലൈനിലൂടെ മാറ്റം

Newage News

08 May 2020

തിരുവനന്തപുരം: വാഹന കൈമാറ്റവും ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച നടപടിക്രമങ്ങൾ മോട്ടർ വാഹന വകുപ്പ് ലഘൂകരിച്ചു. വാഹനം വിൽക്കുന്നതും വാങ്ങുന്നതുമായ വ്യക്തികൾ 2 ഓഫിസുകളുടെ പരിധിയിലാണെങ്കിൽ അപേക്ഷകർക്ക്   നോ ഡ്യൂ സർട്ടിഫിക്കറ്റ് ലഭിക്കാനും കൈമാറ്റം രേഖപ്പെടുത്താനും 2 ഓഫിസുകളെയും സമീപിക്കേണ്ടിവരുന്നെന്ന പരാതികൾ മന്ത്രി എ.കെ.ശശീന്ദ്രനു ലഭിച്ചതിനെത്തുടർന്നാണിത്.

പുതുക്കിയ നടപടി പ്രകാരം വാഹന ഉടമയും വാങ്ങുന്ന വ്യക്തിയും സംയുക്തമായി വാഹൻ 4ലെ ഓൺലൈൻ സംവിധാനം മുഖേന അപേക്ഷ നൽകണം.  2 പേരുടെയും മൊബൈൽ ഫോണിൽ വരുന്ന ഒടിപിയും രേഖകളുടെ പകർപ്പും അപ്‌ലോഡ് ചെയ്യണം. വിൽക്കുന്ന ആളുടെയോ വാങ്ങുന്ന ആളുടെയോ താമസ പരിധിയിലുള്ള ഓഫിസ് ഓൺലൈൻ അപേക്ഷ സമർപ്പണത്തിനു തിരഞ്ഞെടുക്കാം. തുടർന്ന് ഒറിജിനൽ ആർസിയും മറ്റു അനുബന്ധ രേഖകൾ, മതിയായ സ്റ്റാമ്പൊട്ടിച്ച് അഡ്രസ് എഴുതിയ (വാങ്ങുന്ന ആളുടെ) കവർ എന്നിവ സഹിതം തെരെഞ്ഞെടുത്ത ഓഫീസിലേക്ക് തപാൽ മുഖാന്തിരം അയക്കുക. അല്ലെങ്കിൽ ഓഫിസിലെ പെട്ടിയിലും നിക്ഷേപിക്കാം. 

ഒഴിവാക്കാനാകാത്ത സാഹചര്യത്തിലേ ഓൺലൈൻ ടോക്കൺ എടുത്തു നേരിട്ട് അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ. ഇത്തരം അപേക്ഷകളിൽ മുൻഗണനാക്രമം അനുസരിച്ചേ തീർപ്പ് കൽപിക്കൂ. അപേക്ഷിക്കുന്ന ഓഫിസിൽനിന്നു പുതിയ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പുതിയ ഉടമസ്ഥനു തപാലിൽ അയയ്ക്കും. പഴയ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നശിപ്പിക്കും. വാങ്ങുന്ന വ്യക്തിയും വിൽക്കുന്ന വ്യക്തിയും വ്യത്യസ്ത ഓഫിസുകളുടെ പരിധിയിലാകുകയും വിൽക്കുന്ന വ്യക്തിയുടെ ഓഫിസ് പരിധിയിൽ അപേക്ഷ നൽകുകയും ചെയ്യുമ്പോൾ വാഹനത്തിന്റെ നിലവിലെ റജിസ്റ്ററിങ് അതോറിറ്റിക്കു സംസ്ഥാനത്തിനകത്തെ മറ്റേതൊരു റജിസ്റ്ററിങ് അതോറിറ്റിയുടെ അധികാര പരിധിയിലേക്കും വാഹന കൈമാറ്റം രേഖപ്പെടുത്താൻ അധികാരം നൽകിയിട്ടുണ്ട്. വാഹനവുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികൾ നിലവിലുണ്ടാകരുത്. 

വാഹനങ്ങളുമായി ബന്ധപ്പെട്ട് ആർടി ഓഫിസുകളിൽ സമർപ്പിക്കേണ്ട എല്ലാ അപേക്ഷകളും ഇനിമുതൽ ഓഫിസ് പരിസരത്തെ പെട്ടിയിൽ നിക്ഷേപിക്കാം. 

Content Highlights: RC Ownership Transfer

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story