Newage News
20 Jan 2021
മോട്ടറോളയുടെ പുതിയ സ്മാർട്ഫോൺ മോട്ടറോള എഡ്ജ് എസ് (Motorola Edge S) ചൈനയിൽ ജനുവരി 26ന് പ്രഖ്യപിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി. മുമ്പ്, മോട്ടറോളയിൽ നിന്ന് വരാനിരിക്കുന്ന ഈ ഫ്രന്റ്ലൈൻ ഡിവൈസിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗൺ 8 എക്സ് സീരീസ് ചിപ്സെറ്റ് ആയിരിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇത് കൃത്യമായ ചിപ്സെറ്റിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ, ഈ ഹാൻഡ്സെറ്റിന്റെ ലോഞ്ച് തീയതി സ്ഥിരീകരിക്കുന്നതിനായി കമ്പനി ഒരു പോസ്റ്റർ പങ്കിട്ടു. പുതുതായി പ്രഖ്യാപിച്ച സ്നാപ്ഡ്രാഗൺ 870 SoC പ്രോസസർ ഇതിൽ പ്രവർത്തിപ്പിക്കുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 3.2GHz ക്ലോക്ക് സ്പീഡുള്ള 7nm ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 870 ചിപ്സെറ്റ് പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോണാണ് വരാനിരിക്കുന്ന മോട്ടോ എഡ്ജ് എസ്. 6.7 ഇഞ്ച് ഡിസ്പ്ലേ, എഫ്എച്ച്ഡി + റെസല്യൂഷൻ, 105 ഹെർട്സ് റീഫ്രഷ് റേറ്റ് എന്നിവ മോട്ടറോള എഡ്ജ് എസ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ ക്യാമറ സ്ഥാപിക്കാൻ ഡ്യുവൽ പഞ്ച് ഹോൾ കട്ട്ഔട്ട് ഉണ്ടാകും. ഈ സ്മാർട്ഫോൺ 8 ജിബി അല്ലെങ്കിൽ 12 ജിബി റാമുമായി ജോടിയാക്കാനും ഒന്നിലധികം സ്റ്റോറേജ് ഓപ്ഷനുകളിൽ വരാനും സാധ്യതയുണ്ട്. 5000 mAh ബാറ്ററിയുമായി ഈ പുതിയ സ്മാർട്ഫോൺ വരുമെന്ന് അഭ്യൂഹമുണ്ട്. എന്നാൽ, ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയെക്കുറിച്ച് ഒരു വ്യക്തതയുമില്ല. ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്സിനെ അടിസ്ഥാനമാക്കി ഈ ഡിവൈസ് ZUI പ്രവർത്തിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. 64 എംപി പ്രധാന ക്യാമറയും 16 എംപി അൾട്രാവൈഡ് ആംഗിൾ ക്യാമറയും ഉൾപ്പെടുന്ന ക്വാഡ് ക്യാമറ മൊഡ്യൂൾ ഇതിൽ ഉണ്ടെന്ന് പറയപ്പെടുന്നു. മുൻവശത്ത് 16 എംപി മെയിൻ സെൻസറും 8 എംപി അൾട്രാവൈഡ് ആംഗിൾ ലെൻസും സെൽഫികൾക്കും വീഡിയോകൾക്കുമായി നൽകിയിരിക്കുന്നു. ഹാൻഡ്സെറ്റിൻറെ ഒരു വശത്ത് നൽകിയിരിക്കുന്ന ഫിംഗർപ്രിന്റ് സെൻസർ ലഭിച്ച റിപ്പോർട്ടിൽ കാണിക്കുന്നു. ഇപ്പോൾ, വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോണിനെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. കമ്പനിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.