Newage News
25 Jan 2021
ജനുവരി 26 ന് മോട്ടറോള എഡ്ജ് എസ് (Motorola Edge S) സ്മാർട്ഫോൺ പുറത്തിറക്കുമെന്ന് മോട്ടറോള സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.30 മണിക്ക് (5 മണിക്ക് IST) ഇതിൻറെ ലോഞ്ച് നടക്കും. ഇപ്പോൾ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി മുൻകൂട്ടിയുള്ള ഓർഡറുകൾക്കായി ഫോൺ ജെഡി.കോം എന്ന വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ ഹാൻഡ്സെറ്റിൻറെ കൃത്യമായ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ, ലെനോവോ ചൈനയുടെ മൊബൈൽ ജനറൽ മാനേജർ ചെൻ ജിൻ ബെഞ്ച്മാർക്കിംഗ് വെബ്സൈറ്റിൽ 679,860 പോയിന്റ്സും ആൻട്യൂട്ടുവിന്റെ സിപിയു പരിശോധനയിൽ 189,694 പോയിന്റ്സും നേടിയ ഹാൻഡ്സെറ്റിന്റെ ആൻട്ടു സ്കോറുകളും പങ്കിട്ടു. ഡിസ്പ്ലേ, മെമ്മറി, യുഎക്സ് എന്നിവയുടെ ടെസ്റ്റുകളിൽ യഥാക്രമം 290,268, 103,322, 96,576 പോയിന്റുകൾ ലഭിച്ചു. വരാനിരിക്കുന്ന ഈ മുൻനിര സ്മാർട്ട്ഫോൺ എല്ലാംതന്നെ പുതിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 870 SoC പ്രോസസറിൽ പ്രവർത്തിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. വെയ്ബോയിൽ അടുത്തിടെ പങ്കിട്ട തത്സമയ ചിത്രങ്ങൾ ഡിവൈസിന് പിന്നിൽ തിളങ്ങുന്ന വെളുത്ത ഫിനിഷുണ്ടാകുമെന്നും ക്യാമറ സെറ്റപ്പ് പിൻ പാനലിൻറെ മുകളിൽ ഇടത് കോണിലുള്ള ചതുരാകൃതിയിലുള്ള മൊഡ്യൂളിലേക്ക് സ്ഥാപിക്കുമെന്നും വെളിപ്പെടുത്തി. കൂടാതെ, മോട്ടറോള എഡ്ജ് എസിന് 6.7 ഇഞ്ച് ഡിസ്പ്ലേ, എഫ്എച്ച്ഡി + റെസല്യൂഷനും 105 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കാം. ഡ്യുവൽ ഫ്രണ്ട് ക്യാമറ സ്ഥാപിക്കുന്നതിനായി ഡ്യുവൽ പഞ്ച് ഹോൾ കട്ട്ഔട്ട് ഇതിൽ ഉണ്ടാകും. ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്സ് അടിസ്ഥാനമാക്കി ഇത് ZUI പ്രവർത്തിപ്പിക്കുമെന്ന് പറയപ്പെടുന്നു. ഇത് 8 ജിബി അല്ലെങ്കിൽ 12 ജിബി റാമുമായി വരാൻ സാധ്യതയുണ്ട്, മാത്രമല്ല ഒന്നിലധികം സ്റ്റോറേജ് ഓപ്ഷനുകളിൽ ഇത് ലഭ്യമാകുമെന്നും കമ്പനി പറയുന്നു. 64 എംപി പ്രധാന ക്യാമറയും 16 എംപി അൾട്രാവൈഡ് ആംഗിൾ ക്യാമറയും വരുന്ന ക്വാഡ് ക്യാമറ സെറ്റപ്പ് ഈ ഹാൻഡ്സെറ്റിൽ ഉൾപ്പെടുത്തുമെന്നാണ് പറയുന്നത്. മുൻവശത്ത്, 16 എംപി മെയിൻ സെൻസറും സെൽഫികൾ പകർത്തുവാൻ 8 എംപി അൾട്രാവൈഡ് ആംഗിൾ ലെൻസും ഇതിൽ ഉൾപ്പെട്ടേക്കാം. 5,000 എംഎഎച്ച് ബാറ്ററി, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, 'സ്കൈ', 'ബെറിൾ' തുടങ്ങിയ കളർ ഓപ്ഷനുകൾ എന്നിവയും ഈ സ്മാർട്ട്ഫോണിൻറെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.