TECHNOLOGY

മോട്ടോ ജി 5ജി ഈ മാസം 30ന് ഇന്ത്യൻ വിപണിയിൽ എത്തും

Newage News

27 Nov 2020

വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലവതരിപ്പിക്കാനൊരുങ്ങി ലെനോവോയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള. മിക്ക കമ്പനികളും പുതുതായി അവതരിപ്പിക്കുന്ന 5ജി സ്മാര്‍ട്ടഫോണുകള്‍ക്കു വില കൂടുതലാണെങ്കില്‍ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍ എന്ന പരസ്യവാചകത്തോടെയാണ് ഇന്ത്യയിലെ മോട്ടോ ജി 5ജിയുടെ വരവ്. ഈ മാസം 30ന് ഉച്ചയ്ക്ക് 12മണിക്ക് ഫ്‌ളിപ്പകാര്‍ട്ട് വെബ്‌സൈറ്റിലൂടെയാണ് ഫോണിന്റെ ഓണ്‍ലൈന്‍ ലോഞ്ച് നടക്കുക. യൂറോപ്യന്‍ വിപണിയില്‍ ജൂലായില്‍ മോട്ടോ ജി 5ജി എത്തിയിരുന്നു. യൂറോപ്യന്‍ വിപണികളില്‍ വോള്‍ക്കനിക് ഗ്രേ, ഫ്രോസ്റ്റഡ് സില്‍വര്‍ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് മോട്ടോ ജി 5ജി അവതരിപ്പിച്ചത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍ 24,999 രൂപ വിലയുള്ള വണ്‍പ്ലസ് നോര്‍ഡ് ആയതിനാല്‍ മോട്ടോ ജി 5ജിയ്ക്ക് ഇന്ത്യയില്‍ വില 24,999 രൂപയില്‍ താഴെ ആയിരിക്കും വില.

48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും (എ/1.7 അപ്പേര്‍ച്ചര്‍) 118 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി വൈഡ് ആംഗിള്‍ സെന്‍സറും അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഫോണിന്. എ/2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ ആണ് മൂന്നാമത് കാമറ. സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനുമായി എ/2.2 അപ്പേര്‍ച്ചറുള്ള 16 മെഗാപിക്‌സല്‍ ക്യാമറ ഫോണിന്റെ മുന്‍വശത്ത് ക്രമീകരിച്ചിട്ടുണ്ട്. ഫുള്‍ എച്ച്ഡി+ റെസല്യൂഷനും 394 പിപിഐ പിക്സല്‍ ഡെന്‍സിറ്റിയുമുള്ള 6.7 ഇഞ്ച് എല്‍ടിപിഎസ് ഡിസ്പ്ലേയാണ് മോട്ടോ ജി 5ജിയ്ക്ക്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 750 ജി പ്രോസസറാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് മോട്ടോ ജി 5ജി പ്രവര്‍ത്തിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1 ടിബി വരെ മോട്ടോ ജി 5ജിയുടെ ഇന്റെര്‍ണല്‍ മെമ്മറി വര്‍ദ്ധിപ്പിക്കാം. 20ണ ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000ാഅവ ബാറ്ററിയാണ് ഫോണിന്. 5ജി, എന്‍എഫ്സി, ബ്ലൂടൂത്ത് 5.1, വൈ-ഫൈ 802.11മര, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. പൊടിയില്‍ നിന്നുള്ള സംരക്ഷണത്തിനായി ഐപി 52 സര്‍ട്ടിഫൈഡ് ആണ് മോട്ടോ ജി 5ജി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ