TECHNOLOGY

മോട്ടറോള നാല് പുതിയ സ്മാർട്ട്‌ഫോണുകൾ യുഎസിൽ അവതരിപ്പിച്ചു

Newage News

10 Jan 2021

യു‌എസിൽ മോട്ടോ ജി സ്റ്റൈലസ് (2021), മോട്ടോ ജി പവർ (2021), മോട്ടോ ജി പ്ലേ (2021), മോട്ടറോള വൺ 5 ജി എയ്‌സ് തുടങ്ങിയ സ്മാർട്ഫോണുകൾ പുതുക്കിയ മോഡലുകളായി അവതരിപ്പിച്ചു. നാല് ഫോണുകളും ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിപ്പിക്കുന്നത്. ഇതിൽ ചില ഹാൻഡ്‌സെറ്റുകൾ ഒന്നിലധികം റാം, സ്റ്റോറേജ് കോൺഫിഗറേഷനുകൾ, ഒന്നിലധികം കളർ ഓപ്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നതോടോപ്പം ഫോണിൻറെ വ്യത്യസ്ത ഇടങ്ങളിൽ ഫിംഗർപ്രിന്റ് സ്കാനറുകളുമായാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്. ക്വാൽകോം പ്രോസസ്സറുകളാണ് ഈ ഹാൻഡ്സെറ്റുകൾക്ക് കരുത്തേകുന്നത്.മോട്ടോ ജി സ്റ്റൈലസിൽ (2021) രണ്ട് ദിവസത്തെ ബാറ്ററി ലൈഫും മോട്ടോ ജി പവർ (2021), മോട്ടോ ജി പ്ലേ (2021) എന്നിവയിൽ മൂന്ന് ദിവസവും ബാറ്ററി ലൈഫും നൽകുന്നു.

മോട്ടോ ജി സ്റ്റൈലസ് ( 2021) ന്റെ 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന്  299 ഡോളർ (ഏകദേശം 22,000 രൂപ) വിലയുണ്ട്. അറോറ ബ്ലാക്ക്, അറോറ വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നു. 3 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റിലും മോട്ടോ ജി പവർ (2021) വാഗ്ദാനം ചെയ്യുന്നു. ഇതിന് 199.99 ഡോളർ (ഏകദേശം 14,700 രൂപ) വില വരുന്നു. 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയൻറ് 249 ഡോളർ (ഏകദേശം 18,300 രൂപ) വിലയുണ്ട്. ഈ ഫോണിന് ഒരൊറ്റ ഫ്ലാഷ് ഗ്രേ കളർ ഓപ്ഷണൻ വരുന്നത്.

മോട്ടോ ജി പ്ലേ (2021) ന്റെ 3 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 169.99 ഡോളർ (ഏകദേശം 12,500 രൂപ) വിലയുണ്ട്. ഇത് മിസ്റ്റി ബ്ലൂ കളർ ഓപ്ഷനിൽ വരുന്നു. 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് മോട്ടറോള വൺ 5 ജി എസിന്റെ വില 399.99 ഡോളറാണ് (ഏകദേശം 29,500 രൂപ). 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിൽ വരുന്ന ഇത് ഫ്രോസ്റ്റഡ് വൈറ്റ് കളർ ഓപ്ഷനിലാണ് വിപണിയിൽ എത്തുന്നത്. ഈ നാല് ഫോണുകളും ഷിപ്പിംഗ് ജനുവരി 13 മുതൽ ആരംഭിക്കും. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ ഇത് എപ്പോൾ ലഭ്യമാകുമെന്നതിനെ കുറിച്ച് വിവരമില്ല.

മോട്ടോ ജി സ്റ്റൈലസ് (2021) ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. 6.8 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) ഡിസ്‌പ്ലേ 386 പിപി പിക്‌സൽ ഡെൻസിറ്റി, 20: 9 ആസ്പെക്റ്റ് റേഷിയോ എന്നിവ ഉൾപ്പെടുന്നു. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാവുന്ന 128 ജിബി സ്റ്റോറേജുള്ള 4 ജിബി റാമുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 678 SoC പ്രോസസറാണ് ഇതിന് കരുത്തേകുന്നത്. എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ് / 2.2 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പുണ്ട് ഇതിൽ.

മുൻവശത്ത്, മോട്ടോ ജി സ്റ്റൈലസ് (2021) എഫ് / 2.2 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ഷൂട്ടർ വരുന്നു. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 4 ജി, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌സെറ്റ് ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. മോട്ടോ ജി സ്റ്റൈലസ് (2021) ന് 10W ചാർജിംഗുള്ള 4,000 എംഎഎച്ച് ബാറ്ററിയുടെ സപ്പോർട്ട് വരുന്നു. ഈ സ്മാർട്ട്ഫോണിൻറെ ഭാരം 213 ഗ്രാമാണ്.

മോട്ടോ ജി പവർ (2021) ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. 6.6 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ഡിസ്‌പ്ലേ, 20: 9 ആസ്പെക്റ്റ് റേഷിയോ 267 പിപി പിക്‌സൽ ഡെൻസിറ്റി. 4 ജിബി റാമുമായി ജോഡിയാക്കിയ സ്നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 64 ജിബി വരെ വരുന്ന ഓൺബോർഡ് സ്റ്റോറേജ് നിങ്ങൾക്ക് ലഭിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ