TECHNOLOGY

സ്നാപ്ഡ്രാഗൺ 750ജി പ്രോസസറുമായി മോട്ടോ ജി 5ജി ഇന്ത്യയിൽ എത്തി

Newage News

30 Nov 2020

  • അള്‍ട്രാ ഫാസ്റ്റ് മോട്ടോ ജി 5ജി 100 ശതമാനവും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്
  • എച്ച്ഡിഎഫ്‌സി കാര്‍ഡുകള്‍ ഉപയോഗിച്ചു വാങ്ങുന്നവര്‍ക്ക് 1000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുന്നു

മോട്ടോറോള അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി 5ജി അവതരിപ്പിച്ചു. അള്‍ട്രാ ഫാസ്റ്റ് 5ജി ശേഷിയും സ്‌നാപ്ഡ്രാഗണ്‍ 750ജി പ്രോസസറും പോലുള്ള അടുത്ത തലമുറ ഫീച്ചറുകളുള്ള ഈ ഡിവൈസ് നിങ്ങള്‍ക്ക് അള്‍ട്രാ ഫാസ്റ്റ് പെര്‍ഫോമന്‍സും ലാഗില്ലാത്ത സ്ട്രീമിംഗും നിയര്‍ സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് യുഐയും ലഭ്യമാക്കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച മൂല്യം നല്‍കുന്നതിന്റെ പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്നതാണ് മോട്ടോറോളയുടെ ജി സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍. കുറഞ്ഞ തുകയ്ക്ക് പരമാവധി കാര്യപ്രാപ്തിയുള്ള ഫോണുകളാണ് ഈ സെഗ്മെന്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഫ്യൂച്ചര്‍ റെഡി ടെക്‌നോളജി എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ബ്രാന്‍ഡിന്റെ പ്രതിബദ്ധതയ്ക്കുള്ള ഏറ്റവും പുതിയ സാക്ഷ്യമാണ് പുതിയ മോട്ടോ ജി 5ജി. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന 5000 എംഎഎച്ച് ബാറ്ററി, 6ജിബി റാം, 128 ജിബി ബില്‍റ്റ് ഇന്‍ മെമ്മറി, 6.7 ഇഞ്ച് മാക്‌സ് വിഷന്‍ HDR10 ഡിസ്‌പ്ലേ, 48 എംപി ക്യാമറാ സിസ്റ്റം, ഡെഡിക്കേറ്റഡ് ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണ്‍ തുടങ്ങിയ അധിക ഫീച്ചറുകള്‍ ഉള്ള ഈ ഫോണ്‍ ബജറ്റ് സെഗ്മെന്റിലെ ഏറ്റവും ആകര്‍ഷണീയതയുള്ള ഡിവൈസാണ്. 

ഇന്ത്യയിലെ ഏറ്റവും അഫോര്‍ഡബിളായ 5ജി റെഡി സ്മാര്‍ട്ട്‌ഫോണ്‍

മോട്ടോ 5ജി വിപണിയിലെത്തുന്നത് 11 ഗ്ലോബല്‍ 5ജി നെറ്റ്വര്‍ക്ക് ബാന്‍ഡുകള്‍ക്കുള്ള പിന്തുണയോടെയാണ്. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഏത് സബ് 6, 5ജി ബാന്‍ഡും ഈ ഫോണില്‍ ഉപയോഗിക്കാനാകും എന്നാണ് ഇതിനര്‍ത്ഥം. നിങ്ങള്‍ ഗ്ലോബല്‍ റെഡിയാണെന്ന് ഉറപ്പാക്കുന്നതിനായി ആഗോള തലത്തില്‍ ലഭ്യമായ എല്ലാ സബ് 6 ബാന്‍ഡുകള്‍ക്കും ഇതില്‍ പിന്തുണ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ മോട്ടോ ജി 5ജിയില്‍ 4x4 MIMO & കാരിയര്‍ അഗ്രഗേഷന്‍ പിന്തുണയുമുണ്ട്. ഇത് ഏറ്റവും അധികം വേഗതയുള്ള നെറ്റ്വര്‍ക്ക് പെര്‍ഫോമന്‍സും ഏറ്റവും വേഗതയുള്ള ഡാറ്റാ വേഗതയും ലഭ്യമാക്കുന്നു. ഇത് എല്ലാം വെറും 19,999 രൂപയ്ക്ക് (എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡുകളുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ഉള്‍പ്പെടെ). ഇത് മോട്ടോ ജി 5ജിയെ 20,000 രൂപയ്ക്ക് താഴെ വിലയുള്ള ഏക 5ജി സ്മാര്‍ട്ട്‌ഫോണാക്കി മാറ്റുന്നു.

6ജിബി റാമുള്ള ഇന്ത്യയിലെ ആദ്യത്തെ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 750ജി 5ജി പ്രോസസര്‍

ക്വാല്‍ക്കം നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ 7 സരീസ് ചിപ്പ്‌സെറ്റാണ് സ്‌നാപ്ഡ്രാഗണ്‍ 750ജി. ഇന്ത്യയില്‍ ഈ ചിപ്‌സെറ്റ് ഉപയോഗിച്ച് വിപണിയിലെത്തുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് മോട്ടോ ജി 5ജി. മിന്നല്‍ വേഗതയുള്ള 5ജി ഡാറ്റാ വേഗത കൂടാതെ, 6ജിബി റാമുള്ള ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 750ജി 5ജി പ്രോസസര്‍ മുന്‍ തലമുറയിലെ പ്രോസസറിനെക്കാള്‍ 20 ശതമാനം കൂടുതല്‍ വേഗതയുള്ള സിപിയു പെര്‍ഫോമന്‍സും 10 ശതമാനം അധികം വേഗതയുള്ള ജിപിയു പെര്‍ഫോമന്‍സും നല്‍കുന്നു. ഡെസ്സ്‌ക്ടോപ്പ് ക്വാളിറ്റിയുള്ള ഗെയ്മുകള്‍ സ്ട്രീം ചെയ്യാന്‍ ഇത് നിങ്ങളെ അനുവദിക്കുന്നു. വൈവിധ്യമാര്‍ന്നതും ലൈഫ്‌ലൈക്കുമായ ഗ്രാഫിക്ക്‌സുകള്‍ ഇന്‍സ്റ്റന്റായി ഇത് റെന്‍ഡര്‍ ചെയ്യുന്നു. ഇതിന്റെ ദൈര്‍ഘ്യമുള്ള പെര്‍ഫോമന്‍സ് നിങ്ങളെ നിരാശപ്പെടുത്തില്ല. 

128 ജിബി ബില്‍റ്റ് ഇന്‍ സ്റ്റോറേജ്, ഇത് 1ടിബി വരെ വികസിപ്പിക്കാം

128 ജിബി* ബില്‍റ്റ് ഇന്‍ സ്റ്റോറേജുള്ള ഫോണില്‍ പാട്ടുകള്‍ക്കും വീഡിയോകള്‍ക്കും സിനിമകള്‍ക്കും മറ്റും യഥേഷ്ടം സ്‌പേസുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 1ടിബി വരെ വികസിപ്പിക്കാം. മോട്ടോ ജി 5ജി ഉപയോഗിക്കുന്നത് യൂണിവേഴ്‌സല്‍ ഫ്‌ളാഷ് സ്റ്റോറേജ് ആയതിനാല്‍ നിങ്ങള്‍ക്ക് അള്‍ട്രാ റെസ്‌പോണ്‍സീവ് പെര്‍ഫോമന്‍സ് ലഭിക്കുന്നു.

വലിയ 5000 എംഎഎച്ച് ബാറ്ററി ഒപ്പം 20W ടര്‍ബോപവര്‍ ചാര്‍ജിംഗും

5000 എംഎഎച്ച് ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ നിങ്ങള്‍ക്ക് വീക്കെന്‍ഡ് മുഴുവന്‍ ഉപയോഗിക്കാം. ചാര്‍ജ് ചെയ്യണമെന്ന ആശങ്കയില്ലാതെ നിങ്ങള്‍ക്ക് ഫോണ്‍ ഇഷ്ടമുള്ള പോലെ ഉപയോഗിക്കാം. ടര്‍ബോപവര്‍ ചാര്‍ജിംഗ് ഉള്ളതിനാല്‍ 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ നിങ്ങള്‍ക്ക് 10 മണിക്കൂര്‍ ഫോണ്‍ ഉപയോഗിക്കാനുള്ള ചാര്‍ജ് ലഭിക്കും.

ക്വാഡ് പിക്‌സല്‍, നൈറ്റ് വിഷന്‍ ടെക്‌നോളജി എന്നിവയുള്ള 48എംപി f/1.7 ട്രിപ്പിള്‍ ക്യാമാറാ സിസ്റ്റം

48 എംപി ക്യാമറാ സെന്‍സര്‍ ഉള്ളതിനാല്‍ ഏതു വെളിച്ചത്തിലും* നിങ്ങളെടുക്കുന്ന ഫോട്ടോകള്‍ ഷാര്‍പ്പും തെളിച്ചമുള്ളതുമായിരിക്കും. ക്വാഡ് പിക്‌സല്‍ ടെക്‌നോളജി കുറഞ്ഞ വെളിച്ചത്തിലും 4X ലൈറ്റ് സെന്‍സിറ്റിവിറ്റി നല്‍കുന്നു. f/1.7 അപെര്‍ച്ചര്‍ കൂടുതല്‍ വെളിച്ചം ഉള്ളിലേക്ക് കടത്തി വിടുന്നു. അതേസമയം 118 ഡിഗ്രി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സിലൂടെ നിങ്ങളുടെ കണ്ണിലൂടെ കാണുന്നത് എന്തോ, അതു തന്നെ ക്യാപ്ച്ചര്‍ ചെയ്യാന്‍ സാധിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് 78 ഡിഗ്രി ലെന്‍സുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4X കൂടുതല്‍ ഫ്രെയിമില്‍* ഉള്‍ക്കൊള്ളിക്കാന്‍ ഇതിനു കഴിയുന്നു.

ഡെഡിക്കേറ്റഡ് മാക്രോ വിഷന്‍ ക്യാമറ നിങ്ങളെ 5X കൂടുതല്‍, സബ്‌ജെക്റ്റിന്റെ അടുത്തെത്തിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ കാണാത്ത പല സൂക്ഷാമാംശങ്ങളും ഈ ലെന്‍സിലൂടെ കാണാന്‍ കഴിയുന്നു. പ്രകൃതി, മെക്കാനിക്കല്‍ ഫോട്ടോകള്‍ തുടങ്ങി ക്ലോസ് അപ്പ് ഡീറ്റെയില്‍സ് വലിയ വ്യത്യാസം കൊണ്ടുവരുന്ന ഏതു സബ്‌ജെക്റ്റും പകര്‍ത്താന്‍ ഇത് അനുയോജ്യമാണ്.റിയര്‍ ക്യാമറയിലും ഫ്രണ്ട് ക്യാമറയിലും നൈറ്റ് വിഷന്‍ ടെക്‌നോളജിയുണ്ട്. ഇതിലൂടെ നിങ്ങള്‍ക്ക് തെളിച്ചമുള്ള ഫോട്ടോകളും സെല്‍ഫികളും മികച്ച ക്ലാരിറ്റിയോടെ ലഭിക്കുന്നു. രാത്രിയില്‍ പോലും.

6.7 ഇഞ്ച് മാക്‌സ് വിഷന്‍ HDR10 ഡിസ്‌പ്ലേ

6.7 ഇഞ്ച് മാക്‌സ് വിഷന്‍ HDR10 ഡിസ്‌പ്ലേ എന്റര്‍ടെയ്ന്‍മെന്റിനെ അടുത്ത തലത്തില്‍ എത്തിക്കുന്നു. മെച്ചപ്പെട്ട ബ്രൈറ്റ്‌നെസിലും കോണ്‍ട്രാസ്റ്റിലും സിനിമകളും മറ്റും യഥാര്‍ത്ഥ നിറത്തില്‍ കാണാന്‍ നിങ്ങള്‍ക്കാകും. വീഡിയോ ചാറ്റുകളിലും മറ്റും നിങ്ങള്‍ ഒരേ മുറിയില്‍ തന്നെ ഉള്ളതുപോലുള്ള ഫീല്‍ നല്‍കുന്നു. ഗെയ്മിലും മറ്റും കൂടുതല്‍ തെളിച്ചത്തില്‍ വിശദാംശങ്ങള്‍ കാണാനാകും എന്നതിനാല്‍ വിജയം സുനിശ്ചിതം. തന്നെയുമല്ല തനതായ 20:9 ആസ്‌പെക്റ്റ് റേഷ്യോ മനോഹരമായി സ്ട്രീംലൈന്‍ ചെയ്ത ഡിസൈന്‍ നല്‍കുന്നു. വലിയ സ്‌ക്രീനിനെ തന്മയത്വത്തോടെ ഉള്‍ക്കൊള്ളുന്നതാണ് ഈ ഡിസൈന്‍.

നിയര്‍ സ്റ്റോക്ക് ആന്‍ഡ്രോയിഡ് അനുഭവം

ബ്ലോട്ട്വെയര്‍ ഇല്ലാത്ത, പരസ്യമില്ലാത്ത, ക്ലീന്‍, പ്യുവര്‍, നിയര്‍ സ്റ്റോക്ക് ആന്‍ഡ്രോയിഡ് അനുഭവം നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു. അതു മാത്രമല്ല, നിങ്ങളുടെ പ്രിയപ്പെട്ട മോട്ടോ ഗെസ്ച്ചറുകളും ആക്ഷനുകളും ഇതിലുണ്ട്.

IP52 റേറ്റഡ് വാട്ടര്‍ റെപ്പലന്റ് ഡിസൈന്‍

വെള്ളത്തുള്ളികളും മറ്റും ഫോണിനുള്ളില്‍ കയറില്ല. മഴയത്ത് ഓടാന്‍ പോകുകയാണെങ്കിലും കോള്‍ ചെയ്യുകയാണെങ്കിലും വാട്ടര്‍ റെപ്പലന്റ് ഡിസൈന്‍ നിങ്ങളുടെ ഫോണിനെ അകത്തും പുറത്തും സംരക്ഷിക്കുന്നു.

Tap to pay. Tap to share - NFC ടെക്‌നോളജി

പണമടയ്ക്കാന്‍ പുതിയൊരു മാര്‍ഗ്ഗം ഇതിലൂണ്ട്. സ്റ്റോറുകളില്‍ നിന്നും മറ്റും പര്‍ച്ചേസ് നടത്താന്‍ NFC ടെര്‍മിനലിന് സമീപം നിങ്ങളുടെ ഫോണ്‍ പിടിക്കുക. ഇത് വേഗതയുള്ളതും സുരക്ഷിതവുമാണ്. പണമോ ക്രെഡിറ്റ് കാര്‍ഡുകളോ കൊണ്ടു നടക്കേണ്ടതില്ല. NFC ടെക്‌നോളജി നിങ്ങളെ വയര്‍ലെസായി കോണ്‍ടാക്റ്റുകളും ചിത്രങ്ങളും വീഡിയോകളും മറ്റ് ഡിവൈസുകളിലേക്ക് അയയ്ക്കാനും സഹായിക്കുന്നു.

ഡെഡിക്കേറ്റഡ് ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണ്‍

ഡെഡിക്കേറ്റഡ് ബട്ടണിലൂടെ നിങ്ങള്‍ക്ക് എപ്പോഴും ഗൂഗിള്‍ അസിസ്റ്റന്റ് സഹായം ലഭ്യമാക്കുന്നു. വോയിസ് കണ്‍ട്രോള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഫോണിന്റെ വശത്തുള്ള ബട്ടണില്‍ അമര്‍ത്തി ഗൂഗിള്‍ അസിസ്റ്റന്റിനോട് ചോദ്യങ്ങള്‍ ചോദിക്കാം. ടൈപ്പ് ചെയ്യുകയോ ടാപ്പ് ചെയ്യുകയോ സൈ്വപ്പ് ചെയ്യുകയോ വേണ്ട.

MyUX - നിങ്ങളുടെ ഫോണ്‍, നിങ്ങളുടെ അനുഭവം

MyUX-ലൂടെ നിങ്ങളുടെ ഫോണ്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തലത്തില്‍ പ്രവര്‍ത്തിക്കുന്നു. ഗെസ്ച്ചറുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് അത് നിയന്ത്രിക്കാനാകും. എന്റര്‍ടെയ്ന്‍മെന്റ് സെറ്റിംഗ്‌സ് കസ്റ്റമൈസ് ചെയ്യാനും നിങ്ങള്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ ലുക്ക് ക്രമീകരിക്കാനും ഇത് അനുവദിക്കുന്നു. പുതിയ MyUX നിങ്ങളുടെ പ്രതിഫലനമാണ്.

അഫോര്‍ഡബിളിറ്റി ഓഫറുകള്‍:

എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും, ക്രെഡിറ്റ്, ഡെബിറ്റ് ഇഎംഐ ട്രാന്‍സാക്ഷനുകള്‍ക്കും ഫ്‌ളാറ്റ് 1000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്. 

വിലയും ലഭ്യതയും:

മോട്ടോ ജി 5ജി വോള്‍ക്കാനിക് ഗ്രേ, ഫ്രോസ്റ്റഡ് സില്‍വര്‍ എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ഡിസംബര്‍ 7-ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ളിപ്പ്ക്കാര്‍ട്ടില്‍ എക്‌സ്‌ക്ലൂസീവായി ലഭ്യമാകും. മോട്ടോ ജി 5ജിയുടെ വില 20,999 രൂപയാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും, ക്രെഡിറ്റ്, ഡെബിറ്റ് ഇഎംഐ ട്രാന്‍സാക്ഷനുകളിലൂടെയും 1000 രൂപ ഡിസ്‌കൗണ്ട് നേടി 19,999 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാനാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ