ENTERTAINMENT

കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ അതീവ ജാഗ്രതയിൽ സംസ്ഥാനം; മാർച്ച് 31 വരെ തിയറ്ററുകൾ അടച്ചിടാൻ നിർദേശം, സിനിമ റിലീസുകൾ പ്രതിസന്ധിയിൽ

Newage News

10 Mar 2020

കേരളത്തില്‍ കൊറോണ 12 േപർക്കു കൂടി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ബുധനാഴ്ച മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, സിനിമാ തിയറ്ററുകൾ എന്നിവ അടച്ചിടാൻ മുഖ്യമന്ത്രി നിർദേശം നല്‍കി. മാർച്ച് 31 വരെ തുറക്കാതിരിക്കാനാണ് നിർദേശം.

ഇതോടെ ഈ മാസം റിലീസിനൊരുങ്ങുന്ന സിനിമകളുടെ റിലീസുകളും നീണ്ടേക്കും. മാർച്ച് 12ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ടൊവീനോ ചിത്രം കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസിന്റെ റിലീസ് മാറ്റിവച്ചിരുന്നു. ടൊവീനോ തന്നെ ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.

മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാറിന്റെ റിലീസ് മാർച്ച് 26 ആണ്. ഈ മാസം അവസാനം വരെ ജാഗ്രത വേണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ച സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കാനാണ് സാധ്യത.

ഉണ്ണി. ആറിന്‍റെ ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന വാങ്ക് ആണ് ഈ മാസം റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story