FINANCE

ചെറുകിട – ഇടത്തരം മേഖലയ്ക്കുള്ള വാണിജ്യ വായ്പാ വളര്‍ച്ചയില്‍ ഇടിവ്; മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച് 2.6 ശതമാനത്തിന്റെ കുറവ്

17 Oct 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: രാജ്യത്തെ ചെറുകിട ഇടത്തരം മേഖലയ്ക്കായുള്ള വാണിജ്യ വായ്പകളുടെ വളര്‍ച്ചയില്‍ ഇടിവ്. ഈ വര്‍ഷം ജൂണില്‍ അവസാനിച്ച  ട്രാന്‍സ് യൂണിയന്‍ സിബില്‍ സിഡ്ബി എംഎസ്എംഇ പള്‍സ് റിപോര്‍ട്ടിലെ ത്രൈമാസ കണക്കുകളാണിത് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എല്ലാ ത്രൈമാസങ്ങളിലും തുടര്‍ച്ചയായ വളര്‍ച്ചയായിരുന്നു.  കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച ത്രൈമാസത്തെ അപേക്ഷിച്ച് ഇത്തവണ 10.4 ശതമാനം വളര്‍ച്ച കൈവരിക്കാനായി. എങ്കിലും മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച് 2.6 ശതമാനം ഇടിവാണ് ഇത്തവണ വായ്പയില്‍ ഉണ്ടായിട്ടുള്ളത്. 2019 മാര്‍ച്ചിലെ 65.5 ലക്ഷം കോടി രൂപയില്‍ നിന്ന് 2019 ജൂണില്‍ 63.8 ലക്ഷം കോടി രൂപയിലേക്കാണ് ഇന്ത്യയിലെ വാണിജ്യ വായ്പകള്‍ കുറഞ്ഞിട്ടുള്ളത്. ഇക്കാലയളവില്‍ നിഷ്‌ക്രിയ ആസ്തികള്‍ 15.5 ശതമാനത്തില്‍ നിന്ന് 16.1 ശതമാനമായതോടെ ആസ്തികളുടെ ഗുണനിലവാരത്തിലും ഇടിവു ദൃശ്യമാണ്. വാഹന വ്യവസായ മേഖലയിലെ വായ്പാ നഷ്ട സാധ്യതകളെക്കുറിച്ചും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story