ECONOMY

എം‌എസ്‌എംഇ രജിസ്ട്രേഷനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി ഏകീകൃത വിജ്ഞാപനം സർക്കാർ പുറത്തിറക്കി

Newage News

29 Jun 2020

ദില്ലി: സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭ മന്ത്രാലയം (എം‌എസ്എംഇ) എം‌എസ്‌എംഇകളുടെ വർഗ്ഗീകരണത്തിനും രജിസ്ട്രേഷനുമുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഏകീകൃത വിജ്ഞാപനം പുറത്തിറക്കി. നിക്ഷേപം, വിറ്റുവരവ് എന്നിവ അടിസ്ഥാനമാക്കി എം‌എസ്‌എം‌ഇകളെ തരംതിരിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളുമായി ജൂൺ ഒന്നിന് മന്ത്രാലയം നേരത്തെ അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം‌ പുറത്തിറക്കിയത്. ഈ വിജ്ഞാപനത്തിൽ എം‌എസ്‌എം‌ഇകളെ തരംതിരിക്കാനുള്ള വിശദമായ മാനദണ്ഡങ്ങളും രജിസ്ട്രേഷനായുള്ള നടപടിക്രമങ്ങളും, പുതിയ പ്രക്രിയ അനുസരിച്ച് വ്യവസായങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി മന്ത്രാലയം നടത്തിയ ക്രമീകരണങ്ങളും വിശദീകരിക്കുന്നു. 

സൂക്ഷ്മ -ചെറുകിട -ഇടത്തരം എന്റർപ്രൈസസിന്റെ വിറ്റുവരവ് കണക്കാക്കുമ്പോൾ ചരക്കുകളുടെയോ സേവനങ്ങളുടെയോ കയറ്റുമതി അല്ലെങ്കിൽ രണ്ടും ഒഴിവാക്കപ്പെടുമെന്നും വിജ്ഞാപനം വ്യക്തമാക്കി. ജൂലൈ ഒന്നിന് മുമ്പ് പരസ്യപ്പെടുത്തുന്ന പോർട്ടൽ വഴി ഇതുസംബന്ധിച്ച രജിസ്ട്രേഷൻ പ്രക്രിയ ഓൺ‌ലൈനായി ചെയ്യാമെന്ന് ആകാശവാണിയുടെ ന്യൂസ് സർവീസ് ഡിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.

എം‌എസ്‌എം‌ഇ മന്ത്രാലയം എം‌എസ്‌എം‌ഇകൾ‌ക്കായി ശക്തമായ പ്രോത്സാഹന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രക്രിയ ജില്ലാതലത്തിലും പ്രാദേശിക തലത്തിലും സിംഗിൾ വിൻഡോ സിസ്റ്റത്തിന്റെ രൂപത്തിലുളളതായിരിക്കും. 

എംഎസ്എംഇ രജിസ്‌ട്രേഷനായ ഉദയം രജിസ്ട്രേഷൻ സ്വന്തമായി ഫയൽ ചെയ്യാൻ കഴിയാത്ത സംരംഭകർക്ക് ഈ സംവിധാനം സഹായകരമാണ്. സംരംഭകരു‌ടെ രജിസ്‌ട്രേഷൻ സുഗമമാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങളെ സർക്കാർ ചുമതലപ്പെടുത്തി. സാധുവായ ആധാർ നമ്പർ ഇല്ലാത്തവർക്ക് ആധാർ എൻറോൾമെന്റ് അഭ്യർത്ഥന, ബാങ്ക് പാസ്ബുക്ക്, വോട്ടർ ഐഡി കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നുമായി സിംഗിൾ വിൻഡോ സിസ്റ്റത്തെ സമീപിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ