ECONOMY

കർഷകരോഷം തണുപ്പിക്കാനുള്ള കഠിനാധ്വാനത്തിൽ കേന്ദ്രസർക്കാർ; താങ്ങുവിലയ്ക്ക് സംഭരിച്ചത് 98 ലക്ഷം ടൺ നെല്ല്

Newage News

21 Oct 2020

ദില്ലി: കർഷക നിയമത്തിൽ രാജ്യത്തെ കർഷകരിൽ നല്ലൊരു വിഭാഗവും രോഷാകുലരായിരിക്കെ, തണുപ്പിക്കാനുള്ള കഠിനാധ്വാനത്തിലാണ് കേന്ദ്രസർക്കാർ. അതിന്റെ ഗുണഫലം ലഭിക്കുന്നതും കർഷകർക്ക് തന്നെ. പുതിയ കർഷക നിയമങ്ങളിലൂടെ താങ്ങുവിലയ്ക്ക് വിളകൾ സംഭരിക്കാനാവില്ലെന്ന പ്രതിപക്ഷ ആരോപണം മറികടക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.

എഫ്സിഐയുടെയും വിള സംഭരണ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെയും സഹായത്തോടെ തിങ്കളാഴ്ച വരെ 98.19 ലക്ഷം ടൺ നെല്ലാണ് കേന്ദ്രസർക്കാർ സംഭരിച്ചിരിക്കുന്നത്, അതും താങ്ങുവിലയ്ക്ക്. അതിന് വേണ്ടി ആകെ ചെലവഴിച്ചതാകട്ടെ 18.540 കോടി രൂപയും. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ഛണ്ഡീഗഡ്, ജമ്മു കശ്മീർ, കേരളം എന്നിവിടങ്ങളിൽ നിന്നാണ് നെല്ല് സംഭരിച്ചിരിക്കുന്നത്.

ഒക്ടോബർ 19 വരെയുള്ള കണക്കാണിത്. 8.54 ലക്ഷം കർഷകരിൽ നിന്നാണ് നെല്ല് സംഭരിച്ചത്. മുൻവർഷം ഇതേ കാലയളവിൽ 80.20 ലക്ഷം ടണ്ണാണ് സംഭരിച്ചിരുന്നത്. ഇക്കുറി ഇതിൽ 22.43 ശതമാനം വർധനവാണ് സംഭരണത്തിൽ ഉണ്ടായത്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ഹരിയാന, ഉത്തർപ്രദേശ്, ഒഡിഷ, രാജസ്ഥാൻ ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് 42.46 ലക്ഷം ടൺ പയറുവർഗങ്ങളും ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്ന് 1.23 ലക്ഷം ടൺ കൊപ്രയും സംഭരിക്കാൻ കേന്ദ്രം അനുവാദം നൽകിയിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ