CORPORATE

എംടിഎആർ ടെക്നോളജീസ് ഐപിഒ ഇന്ന് മുതൽ

Newage News

03 Mar 2021

മുംബൈ: ഹൈദരാബാദ് ആസ്ഥാനമായ എംടിഎആർ ടെക്നോളജീസിന്റെ പ്രാഥമിക ഓഹരി വിൽപന മാർച്ച് 3 ന് ആരംഭിക്കും. ന്യൂക്ലിയർ–ബഹിരാകാശ പ്രതിരോധ മേഖലകൾക്ക് ആവശ്യമായ സൂക്ഷ്മ ഉപകരണങ്ങളാണ് കമ്പനി നിർമിക്കുന്നത്.

പത്തു രൂപ മുഖവിലയുള്ള 596.41 കോടി രൂപയുടെ 10372419 ഓഹരികളാണ് വിൽപനയ്ക്കെത്തുന്നത്. ഇതിൽ 123.52 കോടി രൂപയുടെ 2148149 പുതിയ ഓഹരികളും 472.90 കോടി രൂപയുടെ 8224270 ഓഹരികൾ പ്രമോട്ടർ വിഹിത (OFS) വുമാണ്.

574–575  രൂപയാണ് പ്രൈസ്ബാൻഡ്. കുറഞ്ഞത് 26 ഓഹരികള്‍ക്ക് അപേക്ഷിക്കണം. തുടർന്ന് 26 ന്റെ ഗുണിതങ്ങളായി അപേക്ഷിക്കാം. മാർച്ച് അഞ്ചിന് ഇഷ്യു അവസാനിക്കും. ഓഹരി അനുവദിക്കുന്നത് മാർച്ച് പത്തിനാണ്. മാർച്ച് 16 ന് BSE, NSE എന്നിവിടങ്ങളിൽ ഓഹരി ലിസ്റ്റ് ചെയ്യും.  ഐഎസ്ആർഒ ഉൾപ്പടെയുള്ളവരാണ് കമ്പനി ഉൽപന്നങ്ങളുടെ മുഖ്യ ഉപഭോക്താക്കൾ. 35 ശതമാനം ഓഹരികൾ ചെറുകിട നിക്ഷേപകർക്കായി നീക്കിവച്ചിട്ടുണ്ട്. കെഫിൻടെക് പ്രൈവറ്റ് ലിമിറ്റഡാണ് കമ്പനിയുടെ ഓഹരി ഇഷ്യു റജിസ്ട്രാർ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story