CORPORATE

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി മുകേഷ് അംബാനി

Newage News

09 Apr 2021

ന്യൂയോർക്ക്: കോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. യുഎസും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമ ജാക്ക് മായെ പിന്തള്ളി ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ്  ചെയർമാൻ മുകേഷ് അംബാനി ഒന്നാമതെത്തി.

ഫോഫ്‌സ് മാസിക പുറത്തിറക്കിയ ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആഗോള ഇ–കൊമേഴ്സ് സ്ഥാപനമായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസാണ്. ആസ്തി 17700 കോടി ഡോളർ. രണ്ടാം സ്ഥാനത്ത് സ്പേസ് എക്സ്, ടെസ്‌ല തുടങ്ങിയ കമ്പനികളുടെ മേധാവി ഇലോൺ മസ്‌കാണ്. ആസ്തി 15100 കോടി ഡോളർ.  കമ്പനി ഓഹരികളിൽ 705 ശതമാനം വർധന ഉണ്ടായതാണ് കാരണം. ഏഷ്യയിൽ ഒന്നാം സ്ഥാനത്തുള്ള അംബാനിയുടെ ആസ്തി 8450 കോടി ഡോളറാണ്. പട്ടികയിലെ സ്ഥാനം 10. ഇന്ത്യയിൽ ഒന്നാമൻ.

17ാം സ്ഥാനത്തു നിന്ന് 26ാം സ്ഥാനത്തേക്ക് തള്ളപ്പെട്ട  ജാക്ക് മായുടെ ആസ്തി 4840 കോടി ഡോളറാണ്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് ഇന്ത്യയിൽ രണ്ടാമത്. ആസ്തി 5050 കോടി ഡോളർ. എച്ച്സിഎൽ ടെക്നോളജീസ്  സ്ഥാപകൻ ശിവ് നാടാരാണ് മൂന്നാമത്. ആസ്തി 2350 കോടി ഡോളർ. ഇന്ത്യയിൽ ആകെ 140 കോടീശ്വരന്മാരാണ്  ഉള്ളത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story