TECHNOLOGY

റിലയൻസ് ‘ജിയോ ഫൈബർ’ എത്തുന്നു; ഓഫർ പെരുമഴ കാത്ത് ഉപയോക്താക്കൾ

05 Sep 2019

ന്യൂഏജ് ന്യൂസ്, മുംബൈ ∙ വീടുകളിൽ അതിവേഗ ഇന്റർനെറ്റും എക്കാലവും സൗജന്യ കോൾ നൽകുന്ന ലാൻഡ് ഫോണും സ്മാർട് ടിവി സെറ്റ് ടോപ് ബോക്സും എത്തിക്കുന്ന ‘ജിയോ ഫൈബർ’ റിലയൻസ് ഇന്ന് അവതരിപ്പിക്കും. മൊബൈൽ ടെലികോം രംഗം മാറ്റിമറിച്ച ‘ ജിയോ’യ്ക്ക് 3 വയസ് തികയുന്ന ദിവസം തന്നെയാണ് റിലയൻസ് പദ്ധതി വിപണിയിലെത്തിക്കുന്നത്. അവതരണ ദിവസം വമ്പൻ ഓഫറുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഒരു വർഷ പാക്കേജ് എടുക്കുന്നവർക്ക് ഹൈ ഡെഫിനിഷൻ അഥവാ 4കെ വ്യക്തതയുള്ള ടിവിയോ ഡെസ്ക്ടോപ് കംപ്യൂട്ടറോ സൗജന്യമായി നൽകുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കഴിഞ്ഞ മാസം നടന്ന വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി  അറിയിച്ചിരുന്നു. 100 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ വേഗമുള്ള ഇന്റർനെറ്റ് ആണ് വാഗ്ദാനം ചെയ്യുന്നത്. 700 രൂപ മുതൽ 10,000 രൂപ വരെ പ്രതിമാസ ചാർജുള്ള പ്ലാനുകൾ ഉണ്ടാകും. യുഎസിലേക്കും കാനഡയിലേക്കും പരിധിയില്ലാതെ സൗജന്യ ഫോൺ കോൾ നടത്താവുന്ന പാക്കേജിനു 500 രൂപ പ്രതിമാസ ഫീസ്. മറ്റെല്ലാ നിരക്കുകളും നിലവിൽ വിപണിയിലുള്ള നിരക്കുകളുടെ അഞ്ചിലൊന്നോ പത്തിലൊന്നോ മാത്രമേ വരൂ എന്നും അംബാനി അന്ന് അറിയിച്ചിരുന്നു.

നെറ്റ്ഫ്ലിക്സ് പോലുള്ളവയുടെ സബ്സ്ക്രിപ്ഷൻ അടക്കമുള്ള പാക്കേജുകളാണു വരുക. ‘പ്രീമിയം’ ജിയോ ഫൈബർ ഉപയോക്താക്കൾക്ക് പുതിയ സിനിമകൾ റിലീസ് ദിവസംതന്നെ വീട്ടിലെ ടിവിയിൽ കാണാവുന്ന ‘ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’ സേവനം അടുത്ത വർഷം പകുതിയോടെ അവതരിപ്പിക്കും. ഗെയിമിങ്ങ്, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനങ്ങളൊക്കെയുള്ള 4കെ സെറ്റ് ടോപ് ബോക്സുകളാണു ജിയോ ഗിഗാ ഫൈബർ പദ്ധതിയുടെ ഭാഗമായുളളത്. സാധാരണ ടിവികളും സ്മാർട് ടിവി പോലെ പ്രവർത്തിപ്പിക്കാനാകും. ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ സേവനം ലഭ്യമാക്കുന്നുണ്ട്.

വിവിധ നഗരങ്ങളിലായി അഞ്ചു ലക്ഷം വീടുകളിൽ കണക്‌ഷൻ നൽകി. പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്ക് ജിയോ സെറ്റ് ടോപ് ബോക്സ് വഴി അവരുടെ സേവനം ലഭ്യമാക്കാനുള്ള സൗകര്യമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു. സാധാരണ ടിവി സേവനത്തിന് കേബിൾ/ ഡിടിച്ച് സേവനം പതിവുപോലെ വേണ്ടിവരുമെന്നാണ് റിലയൻസ് വൃത്തങ്ങൾ സൂചിപ്പിച്ചത്. ആദ്യം വർഷം 1600 നഗരങ്ങളിലായി 3.5 കോടി കണക്‌ഷനുകൾ നൽകും. ഇതിൽ 2 കോടി വീടുകളും ഒന്നരക്കോടി ബിസിനസ് സ്ഥാപനങ്ങളുമായിരിക്കും.

Content Highlights: mukesh-ambani-s-reliance-jiofiber-broadband-service-launch

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ