AUTO

സ്വകാര്യകാറുകളുടെ എണ്ണത്തില്‍ മുംബൈ നഗരം ഒന്നാമത്; രണ്ടുവര്‍ഷംകൊണ്ട് രേഖപ്പെടുത്തിയത് 18 ശതമാനം വളര്‍ച്ച

30 Mar 2019

ന്യൂഏജ് ന്യൂസ്, രാജ്യത്ത് സ്വകാര്യകാറുകളുടെ എണ്ണത്തില്‍ മുംബൈ നഗരം ഒന്നാമത്.  ഒരു കിലോമീറ്ററില്‍ 510 കാറുകളാണ് നഗരത്തില്‍ നിലവില്‍ ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് 18 ശതമാനം വളര്‍ച്ചയാണ് സ്വകാര്യ കാറുകള്‍ക്ക് നഗരത്തിലുണ്ടായത്. രണ്ടുവര്‍ഷം മുമ്പ് മുംബൈ നഗരത്തിലെ കാറുകളുടെ എണ്ണം കിലോമീറ്ററിന് 430 ആയിരുന്നതാണ് ഈ വര്‍ഷം 510 ആയി വര്‍ധിച്ചത്.

എന്നാല്‍ ഡല്‍ഹിയില്‍  108 എണ്ണം മാത്രമാണുള്ളത്.   മുംബൈയില്‍ റോഡുകള്‍ കുറവായതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുംബൈയില്‍ 2000 കിലോമീറ്റര്‍ റോഡുള്ളപ്പോള്‍ ദില്ലിയില്‍ 28,999 കിലോമീറ്റര്‍ റോഡുണ്ട്.

പുനെ നഗരത്തിനാണ് കാറുകളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനം. ഒരു കിലോമീറ്ററില്‍ 319 കാറുകളാണ് ഇവിടെയുള്ളത്. ചെന്നൈയില്‍ 297 കാറുകളും ബംഗളൂരുവില്‍ 149 കാറുകളുമാണ് ഒരു കിലോമീറ്ററിനകത്തുള്ളത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story