CORPORATE

18 കുടുംബങ്ങൾക്ക് കരുതലിന്റെ കൂടൊരുക്കി മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷൻ; മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളത്ത് 18 വീടുകൾ നിർമിച്ചു നൽകി

Newage News

24 Sep 2020

കൂത്താട്ടുകുളം: സംസ്ഥാനത്തെ പ്രളയനാന്തര പുനർ നിർമാണ പ്രവർത്തനങ്ങളിൽ പുതിയ നാഴികക്കല്ല് തീർത്ത് മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷൻ.  മുത്തൂറ്റ് ഗ്രൂപ്പിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായ 'മുത്തൂറ്റ് ആഷിയാന' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൂത്താട്ടുകുളത്ത് 18 ഭവനങ്ങൾ നിർമിച്ചു നൽകിയത്. പൊതു പ്രവർത്തകനായ ഇലഞ്ഞി സ്വദേശി വി. ജെ. ലൂക്കോസ് കൂത്താട്ടുകുളം നഗരപരിധിയിൽ സൗജന്യമായി നൽകിയ 1.05 ഏക്കർ സ്ഥലത്താണ് 18 കുടുംബങ്ങൾക്ക് വീടൊരുങ്ങിയത്. മുഴുവൻ വീടുകളുടെയും നിർമാണം മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷൻ ഏറ്റെടുക്കുകയായിരുന്നു. 


വീടുകളുടെ താക്കോൽ ദാനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് അധ്യക്ഷത വഹിച്ചു. വി ജെ ലൂക്കോസ്, നഗരസഭാധ്യക്ഷൻ റോയ് എബ്രഹാം, കൗൺസിലർ എ എസ് രാജൻ, എംപിഐ ഡയറക്ടർ ഷാജു ജേക്കബ്, മുത്തൂറ്റ് സിഎസ്ആർ വിഭാഗം മേധാവി ബാബു ജോൺ മലയിൽ, ഡെപ്യൂട്ടി മാനേജർ കെ എസ് സിമി, റീജിയണൽ മാനേജർ കെ യു തോമസ് എന്നിവർ പ്രസംഗിച്ചു. 3 സെന്ററിൽ 500 ചതുരശ്ര അടി വിസ്‌തീർണമുള്ള ഓരോ വീടിനും രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയുമുണ്ട്. വൈദ്യുതീകരണം, ടൈൽ വിരിക്കൽ ഉൾപ്പെടെ എല്ലാ പണികളും പൂർത്തീകരിച്ച ഓരോവീടിനും 5.2 ലക്ഷം രൂപയാണ് നിർമാണച്ചെലവ്.


2018 ലെ പ്രളയത്തിൽ സംസ്ഥാനത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ട സാഹചര്യത്തിലാണ് മുത്തൂറ്റ് ഗ്രൂപ്പ് ഇത്തരമൊരു പദ്ധതിക്ക് രൂപം കൊടുത്തതെന്ന് മാനേജിങ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു. ഗ്രൂപ്പിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ 200 വീടുകൾ നിർമിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ 'മുത്തൂറ്റ് ആഷിയാന' പദ്ധതിക്ക് തുടക്കം കുറിക്കുകയായിരുന്നു. ഇതുവരെ 155 വീടുകളുടെ നിർമാണം പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story