CORPORATE

മുത്തൂറ്റിലെ തൊഴിൽ തർക്കം രമ്യമായ പരിഹരത്തിലേക്ക്; ലേബർ ഓഫിസർ വിളിച്ച ചർച്ചയിൽ 2 ജീവനക്കാർ ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ചു, മുത്തൂറ്റ് ഫിനാൻസ് നഷ്ടപരിഹാരം നൽകും

Newage News

03 Jul 2020

കൊച്ചി: മുത്തൂറ്റ് ഫിനാൻസ്, കേരളത്തിൽ 43 ശാഖകൾ അടച്ചു പൂട്ടിയതിനെ തുടർന്ന് ജോലി നഷ്ടമായ ഒരു വിഭാഗം തൊഴിലാളികൾ എറണാകുളം ജില്ലാ ലേബർ ഓഫിസർക്ക് നൽകിയ പരാതിയിൽ ഒത്തുതീർപ്പ് ആയി. 2020 ജനുവരി മാസത്തിലാണ് പരാതി നൽകിയിരുന്നത്. ജൂൺ 25 ന് ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ അനുരഞ്ജന ചർച്ച നടന്നു. തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് നഷ്ട പരിഹാരം നൽകാൻ സന്നദ്ധമാണെന്ന് കമ്പനി വ്യക്തമാക്കി. നഷ്ട പരിഹാര തുക കൈപ്പറ്റാൻ തയ്യാറാണെന്ന് തൊഴിലാളികൾ വ്യക്തമാക്കി. 2 തൊഴിലാളികളാണ് സെറ്റിൽമെന്റ് ചർച്ചയുടെ ആദ്യ ഘട്ടത്തിൽ നഷ്ട പരിഹാരം സ്വീകരിച്ചു തർക്കം പരിഹരിക്കാൻ തയ്യാറായത്. പരാതി നൽകിയിരുന്ന കൂടുതൽ ജീവനക്കാർ ഈ രീതിയിൽ ഒത്തുതീർപ്പിന് സന്നദ്ധമായി രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ തൊഴിൽ തർക്കം രമ്യമായി പരിഹരിക്കപ്പെടുകയാണ്. കേരളത്തിലെ നഷ്ടത്തിലായ ശാഖകൾ ആണ് പ്രത്യേക സാഹചര്യത്തിൽ അടച്ചു പൂട്ടാൻ കമ്പനി മാനേജ്‌മെന്റ് തീരുമാനിച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story