CORPORATE

തൊഴിൽ വകുപ്പ് മന്ത്രി നടത്തിയ ചർച്ചയിലും തീരുമാനമാകാതെ വന്നതോടെ സിഐടിയു സമരത്തിൽ നിലാപാട് വ്യക്തമാക്കി മുത്തൂറ്റ് ഫിനാൻസ് മാനേജ്‌മന്റ്

10 Sep 2019

കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ കേരളത്തിലെ ബ്രാഞ്ചുകളിൽ സിഐടിയു നടത്തുന്ന സമരത്തിൽ കമ്പനിയുടെ ഭാഗം വിശദീകരിച്ചുകൊണ്ട് മുത്തൂറ്റ് ഗ്രൂപ്പ് രംഗത്തെത്തി. തൊഴിൽ മന്ത്രിയുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് വിശദീകരണവുമായി മാനേജ്‌മന്റ് രംഗത്തെത്തിയിരിക്കുന്നത്.

ദീർഘകാലത്തെ പ്രശ്‌സതമായ സേവന പാരമ്പര്യമുള്ള മുത്തൂറ്റ് ഫിനാൻസ് ഈ നാട്ടിലെ നിയമ വ്യവസ്ഥകളിലും, തൊഴിൽ നിയമങ്ങളിലും ബഹുമാനവും ആദരവും പാലിച്ചുവരുന്ന കമ്പനിയാണെന്നും  നിർഭാഗ്യവശാൽ ചില ബാഹ്യ ശക്തികളുടെയും സാമൂഹ്യ വിരുദ്ധരുടെയും ആസൂത്രിതമായ, തുടർച്ചയായ ആക്രമണങ്ങളെ കുറച്ചു നാളുകളായി നേരിട്ടുകൊണ്ടിരിക്കുകയാണ് കമ്പനിയെന്നും മുത്തൂറ്റ് പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു.
ജോലി ചെയ്യാൻ സന്നദ്ധരായി വരുന്ന ജീവനക്കാരെ അവരുടെ ജോലി സ്ഥലത്തേക്കുള്ള പ്രവേശനം തടയുവാനും, ജോലി ചെയ്യുന്നത് തടയുവാനും ആർക്കും അവകാശമില്ല. എന്നാൽ ഹൈക്കോടതി ഉത്തരവ് പോലും മറികടന്ന് പുറമെ നിന്നുള്ള ഗുണ്ടകളാണ് സിഐടിയുവിന്റെ ശക്തിയിൽ അസഭ്യം പുലമ്പിയും ഭീഷണി മുഴക്കിയും ജോലി ചെയ്യുവാൻ തയ്യാറായി വരുന്ന ജീവനക്കാരെ ബലമായി തടഞ്ഞുനിർത്തി ജോലി ചെയ്യുവാൻ അനുവദിക്കാത്തതെന്നും കമ്പനി ആരോപിക്കുന്നു.
കമ്പനിയിൽ വ്യാവസായിക ബന്ധങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നുമില്ല, യഥാർത്ഥത്തിൽ നിലവിലുള്ളത് ക്രമസമാധാന പ്രശ്നങ്ങളാണ്. ഈ പ്രശ്നം തീർക്കേണ്ടത് തൊഴിൽ വകുപ്പല്ല മറിച്ച് ആഭ്യന്തര വകുപ്പാണെന്നും മാനേജ്‌മന്റ് പ്രസ്താവനയിൽ പറയുന്നു.
അക്രമ മുറകളുപയോഗിച്ച് ജോലി ചെയ്യുവാൻ തയ്യാറുള്ള ജീവനക്കാർക്ക് തടസ്സം നിൽക്കുന്ന ജീവനക്കാർക്കെതിരെ അതത് ശാഖകളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണെന്നും കമ്പനി അറിയിക്കുന്നുണ്ട്.
കേരളത്തിൽ പ്രവർത്തിക്കുന്ന മറ്റ് nbfc-കളുമായി താരതമ്യം ചെയ്യുമ്പോൾ മുത്തൂറ്റ് ഫിനാൻസ് വളരെ ഉയർന്ന വേതനവും ആനുകൂല്യങ്ങളുമാണ് നൽകുന്നതെന്നും എല്ലാ തൊഴിൽ മാനദണ്ഡങ്ങളും തങ്ങൾ പാലിക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. അത്തരം വീഴ്ചകൾ ഉണ്ടാകുന്ന പക്ഷം സർക്കാർ അതിന് വേണ്ട പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്.
ESOP എന്നത് ഡിറക്ടർ ബോര്ഡിലെ സ്വതന്ത്ര അംഗങ്ങൾ മാത്രം ഉൾപ്പെട്ടൊരു കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് നൽകുന്നൊരു ഔദാര്യം മാത്രമാണ്. തൊഴിലാളികളുടെ അവകാശമല്ല. അപ്രകാരം കമ്പനിയിലെ എല്ലാ വിഭാഗത്തിലും പെട്ട അർഹരായ ജീവനക്കാർക്ക് കമ്പനിയുടെ ഓഹരികൾ രണ്ട് വിഭാഗങ്ങളിലായി 6 വർഷമായി ഘട്ടങ്ങളായി കൊടുത്തു വരികയാണ്. ഈ ഓഹരിയുടെ ഇന്നത്തെ മൂല്യം 600 രൂപയാണെന്നും കമ്പനി അവകാശപ്പെടുന്നു. കേരളത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു nbfc യും ഇത്തരമൊരു ആനുകൂല്യം ജീവനക്കാർക്ക് നൽകുന്നില്ല.
തുടർച്ചയായി നടക്കുന്ന സമരം മൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആത്യന്തികമായി കമ്പനിയുടെ പ്രവർത്തനത്തെയും വിശ്വാസ്യതയേയും ദോഷകരമായി ബാധിക്കുന്നു എന്ന് കമ്പനി മനസ്സിലാക്കുന്നുണ്ട്. ഇത് മൂലം കമ്പനിയുടെ ബിസിനസ് നഷ്ടപ്പെടുകയും ഗണ്യമായ വരുമാനക്കുറവ് ഉണ്ടാകുകയും ചെയ്യുന്നു.
മുത്തൂറ്റിലെ ജീവനക്കാരുടെ വ്യക്തിഗത ഉത്പാദനക്ഷമത ദേശീയതലത്തിൽ 9 കോടി രൂപ ആയിരിക്കെ കേരളത്തിലെ ശാഖകളിൽ അത് വെറും 2.5 കോടി രൂപ മാത്രമാണ്. ഇത് ചൂണ്ടി കാണിക്കുന്നത് തുടർച്ചയായി ഉണ്ടാകുന്ന സമരങ്ങൾ മൂലം കേരളത്തിൽ കമ്പനിയുടെ ബിസിനസ് വളരുന്നില്ല എന്നതാണ്. അതിനാൽ കേരളത്തിലെ ജീവനക്കാർക്ക് ലഭിക്കുന്ന ഉല്പാദനക്ഷമതാ ബോണസ് മറ്റ് സംസ്ഥാനങ്ങളിലെ ജീവനക്കാർക്ക് ലഭിക്കുന്നതിലും തീരെ കുറവാണ്
ഈ സാഹചര്യത്തിൽ കേരളത്തിലെ ശാഖകൾ അടയ്ക്കുവാനും നല്ല ബിസിനസ് വളർച്ച നേടുവാൻ സാധിക്കുന്ന കേരളത്തിന് പുറത്തുള്ള ബിസിനസ് കൂടുതൽ വിപുലപ്പെടുത്തുവാനും മാനേജ്‌മന്റ് നിർബന്ധിതമായിരിക്കുന്നു. അതിനാൽ കേരളത്തിലുള്ള അപ്രധാനമായ 43 ശാഖകൾ സ്ഥിരമായി അടച്ചു പൂട്ടുവാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ഇനിയും തുടർ സമരങ്ങളും ബാഹ്യ ശക്തികളുടെ ബലപ്രയോഗങ്ങളും മൂലം തുറന്ന് പ്രവർത്തിക്കുവാൻ സാധിക്കാത്ത സാഹചര്യം തുടരുകയാണെങ്കിൽ അത്തരം ശാഖകൾ സ്ഥിരമായി അടക്കുവാൻ മാനേജ്‌മന്റ് തീരുമാനിച്ചിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് പത്രക്കുറിപ്പ് അവസാനിക്കുന്നത്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story