FINANCE

കടപ്പത്രം വഴി 480 കോടി സമാഹരിക്കാൻ മുത്തൂറ്റ് ഫിൻകോർപ്

Newage News

10 Jan 2020

ന്യൂ‍‍‍ഡൽഹി: മുത്തൂറ്റ് ഫിൻകോർപ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിലൂടെ (എൻസിഡി) 480 കോടി രൂപ സമാഹരിക്കുന്നു. 250 കോടി രൂപ സമാഹരിക്കാനാണ് പ്രാഥമിക ലക്ഷ്യമെങ്കിലും 230 കോടി കൂടി സമാഹരിക്കാൻ അനുവാദമുണ്ട്. 400 ദിവസം, 24 മാസം, 38 മാസം, 60 മാസം കാലാവധിയുള്ള 11 സ്കീമുകൾ ഉണ്ട്. 9.36% മുതൽ 10% വരെയാണ് പലിശ ലഭിക്കുക.

ഇന്നലെ തുടങ്ങിയ ഇഷ്യൂ ഫെബ്രുവരി നാലിനാണ് അവസാനിക്കുകയെന്ന് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. കടപ്പത്രങ്ങളുടെ മുഖവില 1,000 രൂപയും കുറഞ്ഞ നിക്ഷേപം 10,000 രൂപയുമായിരിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story