CORPORATE

സിഐടിയു സമരത്തിൽ ഓഫീസിൽ കയറാനാവാതെ മുത്തൂറ്റ് എംഡി; സമരത്തിനെതിരെ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു; കേരള വ്യവസായലോകത്തിന് നാണക്കേടായി സിഐടിയുവിന്റെ മുത്തൂറ്റ് സമരം

03 Sep 2019

ന്യൂഏജ് ന്യൂസ് 

കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ സിഐടിയു സമരം തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്ന അവസ്ഥ എത്തിയതോടെ കടുത്ത നിലപാടുമായി മാനേജ്‌മന്റ് രംഗത്തെത്തി. കോർപ്പറേറ്റ് ഓഫീസിലെ ജീവനക്കാരിൽ ഒരാൾ പോലും സമരത്തിൽ പങ്കെടുക്കാത്ത സാഹചര്യം ആയിരുന്നിട്ട് കൂടി അവിടെ സിഐടിയു നടത്തുന്ന ഉപരോധ സമരം അംഗീകരിക്കാനാകില്ലെന്ന് ഉറച്ച നിലപാടിലാണ് കമ്പനി. 

കോർപ്പറേറ്റ് ഓഫീസും പരിസരവും പുലർച്ചെ തന്നെ കൈയടക്കിയ സമരക്കാർ ഒരാളെപ്പോലും ഓഫീസിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടില്ല. പോലീസും കാഴ്ചക്കാരായി തുടരുകയാണ്. ജോലിക്കെത്തിയ ജീവനക്കാർക്കൊപ്പം മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിനെ പോലും ഓഫീസിൽ പ്രവേശിക്കുവാൻ സമരക്കാർ സമ്മതിക്കാത്തതിനെത്തുടർന്ന് അദ്ദേഹം മുത്തൂറ്റിന്റെ കോർപ്പറേറ്റ് ഓഫീസിന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന കാഴ്ചയാണ് കേരളം ഇപ്പോൾ കാണുന്നത്. 

ലോകമാസകലമുള്ള വ്യവസായികളെ കേരളത്തിൽ സംരംഭം തുടങ്ങുവാൻ ക്ഷണിക്കുന്ന സർക്കാർ മുത്തൂറ്റ് സമരവിഷയത്തിൽ പുലർത്തുന്ന നിസ്സംഗത വ്യവസായ ലോകത്തെ ഒന്നടങ്കം ആശങ്കപ്പെടുത്തുകയാണ്. ഇന്ത്യയിലെ പ്രമുഖ എൻബിഎഫ്സികളിൽ ഒന്നായ മുത്തൂറ്റിന് പോലും സംസ്ഥാനത്ത് സുഗമമായി പ്രവർത്തിക്കാനാകാത്ത സാഹചര്യം ആഗോളതലത്തിൽ കേരളത്തിന്റെ പ്രതിഛായയാണ് മോശമാക്കുന്നത് എന്ന് അവർ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനി ഉടമയ്ക്ക് ഭരിക്കുന്ന പാർട്ടിയുടെ തൊഴിലാളി പ്രസ്ഥാനം നയിക്കുന്ന സമരത്തെ പ്രതിരോധിക്കുവാൻ കുത്തിയിരിപ്പ് സമരം നടത്തേണ്ട ഒരു സാഹചര്യം സൃഷ്‌ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. മുത്തൂറ്റ് പോലുള്ള ഒരു സ്ഥാപനത്തിന്റെ അവസ്ഥ ഇതെങ്കിൽ നിക്ഷേപകർ എങ്ങനെ ഇവിടെ നിക്ഷേപിക്കുവാൻ ധൈര്യപൂർവ്വം മുന്നോട്ട് വരുമെന്ന് സർക്കാർ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന സമരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണറുടെ ഓഫീസിലേക്ക് ജീവനക്കാർ മാർച്ച് നടത്തിയിരുന്നു. സമരക്കാരുടെ ഗുണ്ടായിസത്തിന് പോലീസ് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുകയാണെന്ന് ജീവനക്കാർ പറയുന്നു. സമരക്കാരുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന ഭൂരിപക്ഷ ജീവനക്കാരുടെ നിലപാടാണ്‌ മുത്തൂറ്റ് മാനേജ്മെന്റിന് കരുത്ത് പകരുന്നത്. അതാണ് ശക്തമായി സമരത്തെ പ്രതിരോധിക്കുവാൻ മാനേജ്മെന്റിന് പിൻബലമാകുന്നതെന്നാണ് ലഭ്യമാകുന്ന സൂചനകൾ; സമരക്കാർക്കെതിരെ മുന്നിൽനിന്ന് പ്രധിഷേധിക്കാൻ ജോർജ് അലക്സാണ്ടർ മുത്തൂറ്റിന് പ്രേരണയായതും ഭൂരിപക്ഷം ജീവനക്കാരുടെ പിന്തുണ തന്നെ.

ഇന്ത്യയിലെ ഏറ്റവും വലിയ കേരളാ കമ്പനിയും ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയുമാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്. കേരളത്തിൽ സർവ്വീസ് മേഖലയിൽ ട്രേഡ് യൂണിയൻ സമരം മൂലം ഒരു ലിസ്റ്റഡ് കമ്പനി പ്രവർത്തനം നിറുത്തുന്നത് ആദ്യമാണ്. സംസ്ഥാന ഖജനാവിനും വലിയ നഷ്ടമാണ് മുത്തൂറ്റിലെ തുടർച്ചയായ സിഐടിയു സമരം സമ്മാനിക്കുന്നത്. കഴിഞ്ഞ വർഷം മുത്തൂറ്റ് സംസ്ഥാനത്തിന് നൽകിയത് 500 കോടിയുടെ നികുതി വരുമാനമാണ്. ഇന്ത്യയിലാകമാനം സ്ഥാപനത്തിന് 26,000 ജീവനക്കാരുണ്ട്. കേരളത്തിൽ മാത്രം 3500 പേർ. 

സർവീസ് സെക്ടറിലേക്കു കൂടി ട്രേഡ് യൂണിയനിസം കടന്നു കയറി വ്യവസായന്തരീക്ഷം തകർക്കുന്നു എന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളാകും സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയിൽ സൃഷ്ടിക്കുക. മൂന്നു വർഷമായി തുടരുന്ന സമരം തീർക്കാൻ സർക്കാർ കാര്യമായി ഒന്നും ചെയ്തില്ല എന്നതും വ്യവസായ ലോകത്തെ ഞെട്ടിക്കുന്നു. മുത്തൂറ്റ് കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചാൽ മൂവായിരത്തി അഞ്ഞൂറോളം പേർക്ക് തൊഴിൽ നഷ്ടമാകും. 450 ൽ അധികം ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നത് നികുതി വരുമാനത്തിനുമപ്പുറം പല രൂപത്തിൽ സംസ്ഥാനത്തിന് നഷ്ടമാകും. 

കേരളത്തിൽ ഒരു നൂറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന, ഇവിടെ നിന്ന് തന്നെയുള്ള കമ്പനിയുടെ ദുരവസ്ഥ കേരളത്തിലേക്കുള്ള നിക്ഷേപകരെ അകറ്റും എന്നതിൽ സംശയമില്ല. മാനുഫാക്‌ചറിംഗ് രംഗത്തെ സമരങ്ങൾ കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കിയിരുന്നു. നൂറു കണക്കിന് കമ്പനികളാണ് സംസ്ഥാനത്ത് തൊഴിൽ സമരങ്ങളെ തുടർന്ന് അടച്ചു പൂട്ടിയിട്ടുള്ളത്. ഈ പ്രതിച്ഛായ മാറ്റിയെടുക്കാനും സർവീസ് സെക്ടറിലേക്ക് കൂടുതൽ കമ്പനികളെ ആകർഷിക്കാനും സർക്കാർ കടുത്ത ശ്രമങ്ങൾ നടത്തി വരികയാണ്. അതിനിടയിൽ ഭരിക്കുന്ന പാർട്ടിയുടെ തൊഴിലാളി സംഘടന തന്നെ സമരം നടത്തി കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ കമ്പനിയെ സംസ്ഥാനം വിടുന്ന സാഹചര്യത്തിലേക്ക് നയിച്ചു എന്നത് ദേശീയ തലത്തിൽ തന്നെ ചർച്ചയാവുകയാണ്. പ്രതിപക്ഷ പാർട്ടികൾ ഇത് സർക്കാരിനെതിരെ ആയുധമാക്കാനും ഒരുങ്ങുകയാണ്.Content Highlights:  Muthoot MD George Alexander protesting against citu strike in corporate office

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story