Newage News
06 Mar 2021
കൊച്ചി: ‘മുത്തൂറ്റ് റോയൽ ഗോൾഡ്’ സംരംഭവുമായി മുത്തൂറ്റ് എം.മാത്യു ഗ്രൂപ്പ് സ്വർണ ബിസിനസിലേക്ക്. മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പിന്റെ എല്ലാ ബ്രാഞ്ചുകളിൽനിന്നും 24 കാരറ്റ് സ്വർണ നാണയങ്ങളും വ്യത്യസ്തങ്ങളായ 916 ഹാൾമാർക്ക് സ്വർണാഭരണങ്ങളും വാങ്ങാൻ സൗകര്യം നൽകുന്നതാണു പുതിയ സംരംഭം.
വിവിധ ബാങ്കുകളിലൂടെ ഇറക്കുമതി ചെയ്യുന്ന ഉയർന്ന ഗുണനിലവാരമുള്ള സ്വർണം ഉപയോഗിച്ചാണ് ആഭരണങ്ങളും നാണയങ്ങളും നിർമിക്കുന്നതെന്നു മാത്യു മുത്തൂറ്റ് പറഞ്ഞു. ഒരു ഗ്രാം മുതൽ 8 ഗ്രാം വരെയുളള സ്വർണ നാണയങ്ങളും 22 കാരറ്റ് സ്വർണാഭരണങ്ങളും ലഭിക്കും. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 800ൽ അധികം ശാഖകളിലേക്കു സേവനം വ്യാപിപ്പിക്കും.