FINANCE

ഇക്വിറ്റി, ഡെറ്റ് ഫണ്ടുകളില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ ഉയര്‍ന്നത് വെല്ലുവിളിയായി; മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ 8% കുറവ്

Newage News

07 Jul 2020

ജൂണ്‍ പാദത്തില്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയില്‍ കുറവ് ഉണ്ടായി.  ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍  മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എയുഎം) 8 ശതമാനം കുറഞ്ഞ് 25 ലക്ഷം കോടി രൂപയായി. ഇക്കാലയളവില്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ നിന്നും   ഡെറ്റ് ഫണ്ടുകളില്‍ നിന്നും കൂടുതല്‍ നിക്ഷേപം പുറത്തേക്ക് ഒഴുകിയതാണ് പ്രധാന കാരണം.

ഏപ്രില്‍-  ജൂണ്‍ കാലയളവില്‍ രാജ്യത്തെ 45 മ്യൂച്വല്‍ ഫണ്ട് ഹൗസുകളും കൂടി   കൈകാര്യം ചെയ്ത    ശരാശരി ആസ്തി 24.82  ലക്ഷം കോടി രൂപയാണ് . മുന്‍ പാദത്തില്‍ ഇത് 27 ലക്ഷം കോടി രൂപയായിരുന്നു എന്നാണ് മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫി ലഭ്യമാക്കുന്ന വിവരം. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 25.5 ലക്ഷം കോടി രൂപയായിരുന്നു മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്തി.

വിവിധ വിഭാഗങ്ങളിലെ  മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലേക്കുള്ള നിക്ഷേപ വരവ് കുറഞ്ഞതും ആസ്തിയില്‍ 8 ശതമാനത്തോളം കുറവ് വരാന്‍ കാരണമായിട്ടുണ്ട്.

ജൂണ്‍ പാദത്തില്‍ നിഫ്റ്റി 24 ശതമാനത്തോളം തിരിച്ച് കയറിയെങ്കിലും  ഇക്വിറ്റി, ഡെറ്റ് ഫണ്ടുകളില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കല്‍ ഉയര്‍ന്നത്  ആസ്തി വളര്‍ച്ച നേടുന്നതിന്  മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വെല്ലുവിളിയായി.

ഫ്രാങ്ക്‌ലിന്‍ ടെംപിള്‍ടണ്‍ ആറോളം ഡെറ്റ് ഫണ്ടുകള്‍ നിര്‍ത്തലാക്കിയതാണ് ഡെറ്റ് ഫണ്ടുകളില്‍ നിന്നുള്ള നിക്ഷേപം പിന്‍വിക്കല്‍ ഉയരാന്‍ കാരണമായത് . അതേസമയം ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം പിന്‍വലിക്കലിന് കാരണമായത് റാലിയിലെ ലാഭമെടുപ്പാണ്.

ലോക്ഡൗണിനെ തുടര്‍ന്നുള്ള തൊഴില്‍ നഷ്ടവും വരുമാന കുറവും കാരണം  പുതിയ നിക്ഷേപങ്ങളുടെ വരവ് കുറഞ്ഞതും മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്തി വളര്‍ച്ചക്ക് തടസ്സമായി.

എസ്ബിഐ മ്യൂച്വല്‍ ഫണ്ട്, എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്, ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ട് , നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് എന്നീ അഞ്ച് മുന്‍നിര ഫണ്ട് ഹൗസുകളുടെയും ശരാശരി എയുഎമ്മില്‍ കുറവ് ഉണ്ടായി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story