FINANCE

മ്യൂചല്‍ ഫണ്ട് ഇടപാടുകൾക്കുള്ള സമയക്രമത്തിൽ മാറ്റം

Newage News

19 Oct 2020

മുംബൈ: മ്യൂചല്‍ ഫണ്ടുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിനുള്ള സമയ ക്രമത്തില്‍ ഇന്നു മുതല്‍ മാറ്റം.  ലിക്വിഡ്, ഓവര്‍നൈറ്റ് പദ്ധതികളില്‍ 12.30 വരെ നല്‍കുന്ന അപേക്ഷകളാവും അതാതു ദിവസം വാങ്ങിയതായി പരിഗണിക്കുക. അതിനു ശേഷമുള്ളവ അടുത്ത ദിവസത്തേതായാവും പരിഗണിക്കുക. ലിക്വിഡ്, ഓവര്‍നൈറ്റ് വിഭാഗത്തില്‍ പെടാത്ത ഡെറ്റ്, കണ്‍സര്‍വേറ്റീവ് പദ്ധതികളില്‍ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള വാങ്ങലുകള്‍ അതാതു ദിവസത്തേക്കു പരിഗണിക്കും. വില്‍പന നടത്തുമ്പോള്‍ രണ്ടു വിഭാഗങ്ങളിലും ഒരു മണി വരെയുള്ള അപേക്ഷകള്‍ അതാതു ദിവസത്തേക്കായി പരിഗണിക്കും. ഇക്വിറ്റി ഉള്‍പ്പെടെയുള്ള മറ്റെല്ലാ പദ്ധതികളിലും വില്‍പനയ്ക്കും വാങ്ങലിനും ഉള്ള കട്ട് ഓഫ് സമയം മൂന്നു മണി ആയിരിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story