LAUNCHPAD

മൈജിയുടെ കേരളത്തിലെ ആദ്യ ഫ്യൂച്ചര്‍ സ്റ്റോര്‍ തൃശ്ശൂര്‍ പൂത്തോളില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Newage News

13 Apr 2021

തൃശ്ശൂര്‍: കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ മൈജിയുടെ ആദ്യ ഫ്യൂച്ചര്‍ സ്റ്റോര്‍ തൃശ്ശൂര്‍ പൂത്തോളില്‍ എ കെ ഷാജി (ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍, മൈജി) ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും ഹോം അപ്ലയന്‍സുകളുടെയും കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് അനുഭവം രണ്ട് നിലകളിലായി ഒരു കുടക്കീഴില്‍ ഒരുക്കുകയാണ് മൈജി ഫ്യൂച്ചര്‍. ഇതിലൂടെ വേറൊരു റേഞ്ച് ഡിജിറ്റല്‍ ലോകമൊരുക്കുന്നതിനൊപ്പം ഗൃഹോപകരണ മേഖലയിലും മൈജി ചുവടുറപ്പിക്കുകയാണ്. തൃശ്ശൂരിലെ മൈജിയുടെ എട്ടാമത്തെയും കേരളത്തിലെ തൊണ്ണൂറാമത്തെയും ഷോറൂമാണ് പൂത്തോളില്‍ തുടങ്ങിയിരിക്കുന്നത്. സ്റ്റോർ ഉദ്ഘാടനത്തോട് അനുബന്ധിച്ച് അത്യാകര്‍ഷകമായ ഓഫറുകളും സര്‍പ്രൈസുകളും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ഓഫറായി ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനും 1,500 രൂപ ക്യാഷ്ബാക്ക് വൗച്ചര്‍ സ്വന്തമാക്കാം. ഉദ്ഘാടന ദിനത്തില്‍ ഓരോ മണിക്കൂറിലും ഒരു ഭാഗ്യശാലിക്ക് വാഷിങ്ങ് മെഷിന്‍ മുതല്‍ ട്രോളി ബാഗ് വരെ നേടാനും അവസരം. വാഷിങ് മെഷിനുകള്‍ക്കും ഫ്രിഡ്ജുകള്‍ക്കും 47% വരെ വിലക്കുറവിനൊപ്പം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ മറ്റെങ്ങുമില്ലാത്ത വിലക്കുറവിനും ഓഫറുകള്‍ക്കുമൊപ്പം സ്മോള്‍ & ഹോം അപ്ലയന്‍സുകളും മൈജി ഫ്യൂച്ചറിന്റെ ഭാഗമാണ്. 

4,999 രൂപയ്ക്കും 9,999 രൂപയ്ക്കും ഇടയിലുള്ള മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ മൂന്ന് ലിറ്റര്‍ പ്രഷര്‍ കുക്കര്‍, വയേര്‍ഡ് ഹെഡ്സെറ്റ് എന്നിവ സൗജന്യമായി നേടാം. എല്‍ഇഡി ടിവികള്‍ക്കും എസികള്‍ക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവും തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് സമ്മാനങ്ങളും സ്വന്തമാക്കാം. 

ലാപ്ടോപ്പുകള്‍ക്ക് വിലക്കുറവിന് പുറമെ 2,999 രൂപ വിലമതിക്കുന്ന വയര്‍ലെസ് സൗണ്ട് ബാര്‍ കോമ്പോ ഓഫറായി നേടാം. ഒപ്പം 70% വരെ ഡിസ്‌ക്കൗണ്ടോടുകൂടിയുള്ള ആക്സസറീസിന്റെ വിപുലമായ ശേഖരവും മൈജി സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്.

കൊവിഡ് 19 പശ്ചാത്തലത്തില്‍ അനുശാസിച്ചിരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് മൈജി ഫ്യൂച്ചര്‍ പ്രവര്‍ത്തിക്കുക. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മൈജി കെയര്‍ സര്‍വീസ് സെന്ററിലൂടെ വിദഗ്ദ്ധരായ ടെക്‌നീഷ്യന്‍സിന്റെ നേതൃത്വത്തില്‍ ഉല്പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച സര്‍വീസും ഡാറ്റ സുരക്ഷയും ഉറപ്പാക്കുന്നു. വിവിധ ഫിനാന്‍സ് ഓഫറുകള്‍ക്കൊപ്പം മറ്റ് ആനുകൂല്യങ്ങളും പര്‍ച്ചേസു കള്‍ക്കൊപ്പം ലഭിക്കും. 

മൈജിയുടെ മാത്രം പ്രത്യേകതയായിട്ടുള്ള ഗാഡ്ജറ്റുകളിൽ എക്സ്റ്റന്‍ഡഡ് വാറണ്ടി, പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, എന്തും എന്തിനോടും മാറ്റി വാങ്ങാവുന്ന എക്സ്ചേഞ്ച് ഓഫറുകള്‍, ഹോം ഡെലിവറി തുടങ്ങി എല്ലാ സേവനങ്ങളും മൈജി ഫ്യൂച്ചറില്‍ ലഭ്യമാണ്. മൈജി ഫ്യൂച്ചര്‍ സ്റ്റോറിലൂടെ തൃശ്ശൂര്‍ ഇതുവരെ കാണാത്ത ഒരു കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഓരോ ജില്ലയിലും ഒരു ഫ്യൂച്ചര്‍ സ്റ്റോര്‍ എന്നതാണ് മൈജി യുടെ ലക്ഷ്യം. അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. www.myg.in എന്ന വെബ്സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്‌മെന്റ് ചെയ്തു കഴിഞ്ഞാല്‍ മൈജി എക്സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story