LAUNCHPAD

മിന്ത്രയുടെ പുതിയ ക്യാമ്പെയ്നിൽ താര ദമ്പതികളായ ചൈതന്യയും സാമന്താ അക്കിനേനിയും

Newage News

11 Nov 2020

ഡൽഹി: ടോളിവുഡിൽ ആളുകൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ചൈതന്യയും സാമന്താ അക്കിനേനിയും. മിന്ത്രയുടെ സ്പെഷ്യൽ ഫെസ്റ്റിവൽ ക്യാമ്പെയ്നിൽ ഇവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ തങ്ങളുടെ ലക്ഷക്കണക്കിന് വരുന്ന ആരാധകർക്ക് ഏറെ പ്രിയം തോന്നുന്ന തരത്തിലാണ് ക്യാമ്പെയ്ൻ അവതരിപ്പിച്ചിരിക്കുന്നത്. താരദമ്പതികളെ ഫീച്ചർ ചെയ്യുന്ന ക്യാമ്പെയ്നിൽ അവരുടെ റിയൽ ലൈഫ് കെമിസ്ട്രിയിലൂടെ എടുത്തുകാണിക്കുന്നത് മിന്ത്രയുടെ വൈവിധ്യമാർന്ന ഫെസ്റ്റീവ് ഫാഷൻ കളക്ഷനാണ്. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാനായി അന്താരാഷ്ട്ര, ആഭ്യന്തര ബ്രാൻഡുകളുടെ നീണ്ടനിരയാണ് മിന്ത്രയിയിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

കുടുംബത്തിന്റെ മനോഹാരിതയും ഉത്സവനാളിൽ സമ്മാനങ്ങൾ നൽകുന്നതിന്റെ സന്തോഷവും ഉൾക്കൊള്ളുന്ന ആഘോഷനാളുകളുടെ ജീവചൈതന്യം ആഘോഷിക്കുന്നതാണ് ഈ ബ്രാൻഡ് ക്യാമ്പെയ്ൻ. ദീപങ്ങളുടെ ആഘോഷമായ ദീപാവലി നാളുകൾ അടുത്തിരിക്കെ, മുൻപരിചയമില്ലാത്ത ഈ സമയങ്ങളിലൂടെ കടന്നു പോകുമ്പോഴും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് ആഘോഷിക്കേണ്ടതിന്റെയും ഉല്ലസിക്കേണ്ടതിന്റെയും പ്രാധാന്യം ക്യാമ്പെയ്ൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

ഈ ഉത്സവ നാളുകളിലും അതിന് ശേഷവും ഷോപ്പിംഗിനുള്ള ഗോ-ടു ഡെസ്റ്റിനേഷൻ എന്ന മിന്ത്രയുടെ പ്രചാരം ഈ ഫിലിം കൂടുതൽ ദൃഢമാക്കും. ആഘോഷങ്ങളും സോഷ്യൽ ഇവന്റുകളുമെല്ലാം വെർച്വലായ ഈ സാഹചര്യത്തിൽ ആഘോഷ നാളുകളുടെ മറ്റൊരു പ്രത്യേകതയായ സമ്മാനം കൊടുക്കലിന് ഈ വർഷം വർദ്ധിത പ്രാധാന്യമുണ്ട്. 

പരമ്പരാഗത വസ്ത്രങ്ങളിൽ മാത്രമല്ല കുട്ടികളുടെ വസ്ത്രങ്ങൾ  ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളിലുമുള്ള കുടുംബത്തിന്റെ ഫെസ്റ്റീവ് ഷോപ്പിംഗ് ആവശ്യകതകൾ അനായാസം നിറവേറ്റാൻ മിന്ത്രയ്ക്ക് ആകുമെന്ന കാര്യം ആളുകളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ് ഈ ക്യാമ്പെയ്ൻ. ഈ ദീപാവലിക്ക് ഒക്ടോബർ 30 മുതൽ നവംബർ 4  വരെ മിന്ത്ര ഏറ്റവും മികച്ച ഫെസ്റ്റീവ് ഡീലുകളും ഓഫറുകളുമാണ് മുന്നോട്ടു വയ്ക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story