ECONOMY

കേരളത്തിലെ ദേശീയപാത വികസനം: മുൻഗണന മാറ്റിയത്‌ തിരുത്താൻ കേന്ദ്രത്തിന്റെ നിർദേശം

15 May 2019

ന്യൂഏജ് ന്യൂസ്, ന്യൂഡല്ഹി: കേരളത്തിലെ ദേശീയപാതാ വികസനപദ്ധതികളുടെ മുന്ഗണന മാറ്റിയ നടപടി തിരുത്തണമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം ദേശീയപാതാ അതോറിറ്റിക്കു നിര്ദേശം നല്കി.

സംസ്ഥാന പൊതുമരാമത്ത് പ്രിന്സിപ്പല് സെക്രട്ടറി ജി. കമലവര്ധന റാവുവുമായി ചൊവ്വാഴ്ച ഡല്ഹിയില് നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്ര ഗതാഗതമന്ത്രാലയം സെക്രട്ടറി സഞ്ജീവ് രഞ്ജന് ഇക്കാര്യമറിയിച്ചത്.

കേരളത്തിലെ ദേശീയപാത വികസന പദ്ധതികള് ഒന്നാം പട്ടികയില് നിന്ന് രണ്ടാം പട്ടികയിലേക്കു മാറ്റിയതില് സംസ്ഥാനം എതിര്പ്പറിയിച്ചിരുന്നു. തുടര്ന്ന് ഈ നിര്ദേശം റദ്ദാക്കിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന് ഗഡ്കരി അറിയിച്ചു. എന്നാല്, ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ഇക്കാര്യം സംസ്ഥാനം കൂടിക്കാഴ്ചയില് ഉന്നയിച്ചപ്പോഴാണ് ഗതാഗത സെക്രട്ടറി അതോറിറ്റിക്ക് നിര്ദേശം നൽകിയത്.

2018 ജനവരിയില് തന്നെ ദേശീയപാതാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതാണ് കേരളത്തിലെ വികസനപദ്ധതികള്. ഇത് രണ്ടാംമുന്ഗണനാ വിഭാഗത്തിലേക്കു മാറ്റിയത് ദേശീയപാതാ അതോറിറ്റി തലത്തിലുള്ള തീരുമാനമായിരുന്നുവെന്ന് ഗതാഗതസെക്രട്ടറി പറഞ്ഞു. ഭൂമിയേറ്റെടുക്കലിനുള്ള ചെലവ് വന്തോതില് വര്ധിച്ച സാഹചര്യത്തിലാണ് രാജ്യവ്യാപകമായി അതോറിറ്റി മുന്ഗണനക്രമം നിശ്ചയിച്ചതെന്നും അദ്ദേഹം അറിയിച്ചു.

കാസര്കോട് മുതല് തിരുവനന്തപുരം വരെ സ്ഥലമേറ്റെടുക്കുന്നതിനുള്ള സംസ്ഥാനസര്ക്കാര് നടപടികള് ഏറെ മുന്നോട്ടുപോയതിനാല് മുന്ഗണനക്രമം മാറ്റിയത് സംസ്ഥാനത്തിന് തിരിച്ചടിയാണെന്ന് കൂടിക്കാഴ്ചയില് പ്രിന്സിപ്പല് സെക്രട്ടറി കമലവര്ധന റാവു വ്യക്തമാക്കി. പദ്ധതി വൈകിയാല്, കേരളത്തിലെ ദേശീയപാതകളിലെ വാഹനബാഹുല്യവും ഉയര്ന്ന ഭൂമിവിലയും മൂലം ദേശീയപാതവികസനം പ്രതിസന്ധിയിലാകും. അതിനാല്, കേരളത്തിലെ പദ്ധതികള് ഒന്നാം മുന്ഗണനപ്പട്ടികയില് നിലനിര്ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ അംഗീകാരം ലഭിക്കാത്ത ദേശീയപാതാ വികസനപദ്ധതികള്ക്ക് അടിയന്തരമായി അനുമതി നല്കണമെന്നും കൂടിക്കാഴ്ചയില് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഗതാഗതമന്ത്രാലയത്തില് നടന്ന ചര്ച്ചയില് കേന്ദ്രഗതാഗത സെക്രട്ടറിക്കൊപ്പം ജോയന്റ് സെക്രട്ടറി അമിത്കുമാര് ഘോഷും പങ്കെടുത്തു.

തിങ്കളാഴ്ച ദേശീയപാതാ അതോറിറ്റി ചെയര്മാനുമായും പൊതുമരാമത്ത് പ്രിന്സിപ്പല് സെക്രട്ടറി കൂടിക്കാഴ്ച നടത്തിയിരുന്നു.



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ