ECONOMY

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കേന്ദ്രം വർധിപ്പിച്ചു; ശരാശരി 20 രൂപയുടെ വർധന, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 4, 431 കോടി രൂപ ഈ ആഴ്ച അനുവദിച്ചു

Newage News

31 Mar 2020

ന്യൂഡൽഹി: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഗ്രാമീണ വികസന വകുപ്പ്  സംസ്ഥാനങ്ങളുമായി സഹകരിച്ച്  വിവിധ നടപടികൾ സ്വീകരിച്ച്‌  വരികയാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര  ഗ്രാമീണ വികസന വകുപ്പ് 2020,  ഏപ്രിൽ 1 മുതൽ  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിച്ച്‌ ഉത്തരവായി.   ദേശീയ തലത്തിൽ ശരാശരി 20  രൂപയുടെ  വർധനവാണ് ഉണ്ടാവുക. 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  വ്യക്തിഗത ഗുണഭോക്താക്കളെ ലക്ഷ്യം വച്ചു കൊണ്ടുള്ളതായിരിക്കണമെന്നും പ്രത്യേകിച്ച് പട്ടിക ജാതി, പട്ടിക വർ വിഭാഗത്തിൽ പെടുന്നവർ,  സ്ത്രീകൾ നയിക്കുന്ന കുടുംബങ്ങൾ,  ചെറിയ,  ഇടത്തരം കർഷകർ, മറ്റ് ദരിദ്ര ജനവിഭാഗങ്ങൾ എന്നിവർക്ക് നേരിട്ട് ഗുണം ലഭിക്കുന്നതായൊരിക്കണമെന്നും അറിയിക്കുന്നു. അതെ സമയം ലോക്ക് ഡൗണുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളൂം  സാമൂഹ്യ അകലവും   കൃത്യമായി പാലിക്കുന്നു എന്നും  ഉറപ്പു വരുത്താൻ സംസ്ഥാന-ജില്ലാ തല അധികാരികളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്നും മന്ത്രാലയം അറിയിക്കുന്നു. 

വേതനവും അനുബന്ധമായി വരുന്ന ചിലവുകളുടെ കുടിശിക തീർക്കാനുമായി  കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം  സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 4, 431 കോടി രൂപ ഈ ആഴ്ച അനുവദിച്ചു. 

നടപ്പ് സാമ്പത്തിക വർഷത്തെ കുടിശിക തീർക്കാനാണിത്. ബാക്കിയുള്ള   കുടിശ്ശികക്കായുള്ള തുകയോടൊപ്പം 2020-21 വർഷത്തെ  ആദ്യ ഗഡുവും   2020, ഏപ്രിൽ 15 നകം അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ