Newage News
25 Jan 2021
മുബൈ: ബാങ്ക് ഇതര ധനസ്ഥാപനങ്ങളെ (എൻബിഎഫ്സി) 4 തട്ടുകളായി തിരിച്ച് നിയന്ത്രണവ്യവസ്ഥകൾ പരിഷ്കരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആലോചിക്കുന്നു. ബന്ധപ്പെട്ടവരിൽനിന്ന് അഭിപ്രായം തേടാൻ ആർബിഐ കരടുരേഖ പ്രസിദ്ധീകരിച്ചു. ഒരു മാസം അഭിപ്രായം സമർപ്പിക്കാം. എൻബിഎഫ്സികളുടെ വലുപ്പം കൂടിയതും ധനകാര്യരംഗത്ത് ഒട്ടേറെ സ്ഥാപനങ്ങൾ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതുംമൂലം ഈ രംഗത്തു തകർച്ചയുണ്ടാകുന്നതു വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നു വിലയിരുത്തുന്നു. ഇതൊഴിവാക്കാൻ എൻബിഎഫ്സികളെ ചെറുത്, ഇടത്തരം, ഉയർന്നതരം, ഏറ്റവും ഉയർന്നതരം എന്നിങ്ങനെ വേർതിരിച്ച് അനുയോജ്യമായ നിയന്ത്രണം ഏർപ്പെടുത്താനാണ് ആർബിഐ ശ്രമം.