LIFESTYLE

പ്രളയത്തിന്റെ പ്രഹരത്തിലും തളരാതെ മൂന്നാർ; രാജമലയിൽ നീലക്കുറിഞ്ഞി പൂത്തതോടെ ടൂറിസം രംഗത്ത് പ്രതീക്ഷ തളിരിടുന്നു

10 Sep 2018

ന്യൂഏജ് ന്യൂസ് മൂന്നാർ: ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിൽ നീലക്കുറിഞ്ഞി പൂത്തതോടെ മൂന്നാറിലേക്ക് വീണ്ടും സഞ്ചാരികളുടെ തിരക്ക്. ശനിയാഴ്ചമാത്രം 860 പേരാണ് കുറിഞ്ഞികൾ കാണാനെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. കനത്തമഴയിൽ തകർന്ന മൂന്നാർ–മറയൂർ റൂട്ടിലെ പെരിയവരൈ പാലത്തിനു പകരം നിർമാണം പൂർത്തിയാക്കുന്ന താൽക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം രണ്ടു ദിവസത്തിനകം പുനഃസ്ഥാപിക്കും. പാലത്തിനു സമീപം കന്നിയാർപ്പുഴയിൽ പൈപ്പുകൾ ഇറക്കി ദേശീയപാത വകുപ്പ് നടത്തിവന്നിരുന്ന താൽക്കാലിക പാലത്തിന്റെയും റോഡിന്റെയും പണികൾ പൂർത്തീകരിച്ച് പൊതുമരാമത്തു വകുപ്പിനു കൈമാറി.



Related News


Special Story