Newage News
20 Feb 2021
ബെംഗളൂരു: മലയാളികൾ സ്ഥാപിച്ച ചെറുകിട–ബിസിനസ് ബാങ്കിങ് പ്ലാറ്റ്ഫോം കമ്പനി ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ്, രാജ്യത്തെ ടാക്സ് പ്രാക്ടിഷനർമാർക്കായുള്ള ഏറ്റവും വലിയ ജിഎസ്ടി ഫയലിങ് പ്ലാറ്റ്ഫോം ‘ഒപ്ടോബിസി’നെ 35.50 കോടി രൂപയ്ക്കു സ്വന്തമാക്കി. ഇതോടെ, ഓപ്പണിന്റെ ഇടപാടുകാരായ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം 10 ലക്ഷത്തിൽനിന്ന് 18 ലക്ഷമായി ഉയരും.
ടാക്സ് പ്രാക്ടിഷനർമാർക്കും അക്കൗണ്ടന്റുമാർക്കുമായി ബാങ്കിങ് പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് ഓപ്പൺ സിഇഒ അനീഷ് അച്യുതൻ പറഞ്ഞു. ഒപ്ടോബിസിന്റെ ആസ്ഥാനമായ ഹൈദരാബാദിൽ ഓപ്പൺ ഡവലപ്മെന്റ് സെന്റർ തുറക്കും. അനീഷിനു പുറമേ, മേബൽ ചാക്കോ, അജീഷ് അച്യുതൻ, ഡീന ജേക്കബ് എന്നിവരാണ് 2017ൽ ഓപ്പൺ സ്ഥാപിച്ചത്. 1.72 ലക്ഷം കോടി രൂപയുടെ ബാങ്ക് ഇടപാടുകളാണ് എസ്എംഇകൾ ‘ഓപ്പൺ’ പ്ലാറ്റ്ഫോമിലൂടെ പ്രതിവർഷം നടത്തുന്നത്.