ECONOMY

കേന്ദ്ര സർക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതി വരുമാനത്തിൽ 39 ശതമാനത്തിന്റെ കുതിപ്പ്

Newage News

27 May 2020

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പ്രത്യക്ഷ നികുതി വരുമാനം നടപ്പു സാമ്പത്തിക വർഷം (2020-21) മേയ് 23 വരെയുള്ള കാലയളവിൽ 13.4 ശതമാനം നഷ്‌ടം നേരിട്ടു. എന്നാൽ, റീഫണ്ടുകൾ കഴിച്ചുള്ള അറ്റ പ്രത്യക്ഷ നികുതി വരുമാനത്തിൽ 39 ശതമാനം കുതിപ്പുണ്ടായി.

ഏപ്രിൽ ഒന്നുമുതൽ മേയ് 23 വരെയുള്ള കാലയളവിൽ 91,646 കോടി രൂപയാണ് മൊത്തം പ്രത്യക്ഷ നികുതി വരുമാനം. മുൻവർഷത്തെ സമാന കാലയളവിൽ സമാഹരണം 1.05 ലക്ഷം കോടി രൂപയായിരുന്നു. റീഫണ്ടുകൾ 51,655 കോടി രൂപയിൽ നിന്ന് 16,242 കോടി രൂപയിലേക്ക് താഴ്ന്നു. ഇടിവ് 68.5 ശതമാനം. ഇതോടെയാണ്, അറ്റ പ്രത്യക്ഷ നികുതി വരുമാനം 39 ശതമാനം കുതിച്ച് 75,404 കോടി രൂപയിലെത്തിയത്. മുൻവർഷത്തെ സമാനകാലയളവിൽ ഇത് 54,238 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) ലക്ഷ്യമിട്ടിരുന്നതിനേക്കാൾ 1.42 ലക്ഷം കോടി രൂപയുടെ ഇടിവോടെ 10.27 ലക്ഷം കോടി രൂപയാണ് കേന്ദ്രം പ്രത്യക്ഷ നികുതിയിനത്തിൽ നേടിയത്. നടപ്പുവർഷം ബഡ്‌ജറ്റിൽ ലക്ഷ്യമിടുന്ന വരുമാനം 13.19 ലക്ഷം കോടി രൂപയാണ്. ഈ ലക്ഷ്യം നേടണമെങ്കിൽ 28.2 ശതമാനം വളർച്ച കൈവരിക്കണം. ഇത് അസാദ്ധ്യമാണെന്നും ബഡ്‌ജറ്റ് ലക്ഷ്യം വെട്ടിക്കുറയ്ക്കണമെന്നുമുള്ള ആവശ്യം ഉയർന്നിട്ടുണ്ട്.

നികുതിയുടെ പാതകൾ

(പ്രത്യക്ഷ നികുതി വരുമാനം ഏപ്രിൽ 1-മേയ് 23 കാലയളവ്)

  • 2019-20 : ₹1.05 ലക്ഷം കോടി
  • 2020-21 : ₹91,646 കോടി
  • ഇടിവ് : 13.4%

റീഫണ്ട്

  • 2019-20 : ₹51,655 കോടി
  • 2020-21 : ₹16,242 കോടി
  • ഇടിവ് : 68.5%

അറ്റ പ്രത്യക്ഷ നികുതി വരുമാനം

  • 2019-20 : ₹75,404 കോടി
  • 2020-21 : ₹54,238 കോടി
  • വർദ്ധന : 39%

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ