LAUNCHPAD

പ്രളയദുരിതത്തെ നേരിടേണ്ടി വന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി ന്യൂഏജ്; ദുരിത ബാധിതർക്കായി 'Let Them Study' ക്യാമ്പയ്‌ൻ; സ്റ്റഡി കിറ്റ് വിതരണത്തിൽ നിങ്ങൾക്കും പങ്കാളികളാകാം

17 Aug 2019

  • 150 രൂപയാണ് ഒരു കിറ്റിന്റെ വില
  • എത്ര കിറ്റുകൾ വേണമെങ്കിലും നിങ്ങൾക്ക് ഡൊണേറ്റ് ചെയ്യാം
  • ആദ്യഘട്ട കിറ്റുകൾ 21നു വിതരണം ചെയ്യും  
  • ഡൊണേറ്റ് ചെയ്യുന്നവർക്ക് ന്യൂഏജ് ഫൌണ്ടേഷന്റെ പേരിലുള്ള സർട്ടിഫിക്കറ്റുകൾ
  • ഡൊണേഷൻ സംബന്ധിച്ച വിവരങ്ങൾ പിന്നീട് പരസ്യപ്പെടുത്തുന്നതാണ്

കൊച്ചി: നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തിന് പിന്നാലെ തുടർച്ചയായ രണ്ടാം വർഷവും നേരിട്ട പ്രളയത്തെ കേരളം പതിയെ അതിജീവിക്കുകയാണല്ലോ. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും ക്യാമ്പുകളിൽ തുടരുന്നു. വീടുകളിലേക്ക് മടങ്ങുന്നവരെ കാത്തിരിക്കുന്നത് വലിയ ശൂന്യതയാണ്. ലോകത്തെമ്പാടുമുള്ള നല്ല മനുഷ്യർ നിർലോഭം ഈ ദുർഘട നിമിഷത്തിൽ കേരളത്തെ സഹായിക്കുന്നുണ്ട് . വയനാട്, മലപ്പുറം ജില്ലകളിലാണ് പ്രളയം ഇത്തവണ കൂടുതൽ ദുരിതം വിതച്ചതെന്ന കാര്യം നമുക്ക് അറിയാമല്ലോ. ഈ ജില്ലകളിലെ  ദുരിത ബാധിതരായ വിദ്യാർത്ഥികൾക്ക് ആശ്വാസമായി പഠനോപകരണങ്ങൾ അടങ്ങിയ സ്റ്റഡി കിറ്റ് ഈ ജില്ലകളിൽ അടുത്ത ആഴ്‌ച വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നു. ദുരിതത്തിലായ നമ്മുടെ വിദ്യാർത്ഥികൾക്ക് സഹായവുമെത്തിക്കുവാൻ ശ്രമിക്കുന്നത് ന്യൂഏജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ്.

5 നോട്ട് ബുക്കുകൾ, പെൻസിൽ, പേന, റബ്ബർ, സ്‌കെയിൽ, ബോക്സ് എന്നിവ അടങ്ങുന്നതാണ് ഒരു കിറ്റ്. 150 രൂപയാണ് ഒരു കിറ്റിന് വില വരുന്നത്. ഇതുപോലുള്ള എത്ര കിറ്റുകൾ വേണമെങ്കിലും പ്രിയ വായനക്കാർക്ക് ഡൊണേറ്റ് ചെയ്യാം. ഇത്തരം ആയിരം കിറ്റുകൾ ആദ്യ ഘട്ടമായി നൽകാനാണ് ന്യൂഏജ് ലക്ഷ്യമിടുന്നത്. 5000 കിറ്റുകൾ മൊത്തത്തിൽ ആവശ്യമുണ്ട് എന്നാണ് കണക്കാക്കുന്നത്. പുനരധിവാസത്തിന് ഉപകാരപ്രദമായ എന്തെങ്കിലും മറ്റു സാധനങ്ങൾ ഉണ്ടെങ്കിൽ അതും നേരിട്ട് ശേഖരിച്ചു ഈ ജില്ലകളിൽ എത്തിക്കുന്നുണ്ട്.

മലപ്പുറം, വയനാട് ജില്ലകളിലെ എംഎൽഎമാരുമായി ഏകോപിപ്പിച്ചുകൊണ്ടാണ് ന്യൂഏജ് ഫൗണ്ടേഷൻ ഇത് നടപ്പാക്കുന്നത്. ആദ്യഘട്ട കിറ്റുകൾ ആഗസ്റ്റ് 21 (ബുധനാഴ്ച) എത്തിക്കാനാണ് ശ്രമിക്കുന്നത്. ഈ ക്യാമ്പയ്‌നിലേക്ക് സഹായം നൽകുന്നവർക്ക് ന്യൂഏജ് ഫൌണ്ടേഷന്റെ പേരിലുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. പ്രിയ വായനക്കാരുടെയും അഭ്യുദയകാംഷികളുടെയും സഹായ സഹകരണങ്ങൾ ഈ ഉദ്യമത്തിലേക്ക് പ്രതീക്ഷിക്കുന്നു, ആ കുരുന്നുകളും പഠിക്കട്ടെ, അതിനായി നമുക്ക് കൈകോർക്കാം. അതിജീവിക്കാം നമുക്കൊരുമിച്ച്, നല്ലൊരു നാളെയ്ക്കായ്.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക,
അഭിലാഷ് ഐ ചാംസ് - 8075591814 (കോ-ഓർഡിനേറ്റർ)
ഇമെയിൽ - admn.newage@gmail.comഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story