AUTO

പുതിയ BMW R 18 ഇന്ത്യയിൽ അവതരിപ്പിച്ചു.

Newage News

22 Sep 2020

BMW മോട്ടോറാഡ് ഇന്ത്യ പുതിയ BMW R 18 രാജ്യത്ത് അവതരിപ്പിച്ചു. ക്രൂയിസർ സെഗ്‍മെന്‍റിലേക്ക് ബ്രാൻഡിന്‍റെ പ്രവേശനം കുറിക്കുന്ന ഉൽപ്പന്നമാണിത്. BMW ബ്രാൻഡിന്‍റെ ചരിത്രവും വിഖ്യാതമായ ഹാൾമാർക്കുകളും വഹിക്കുന്നതാണ് ഈ മോട്ടോർസൈക്കിൾ. പുതിയ BMW R 18, കംപ്ലീറ്റ്ലി ബിൽറ്റ്അപ്പ് യൂണിറ്റുകളായി(CBU) ഇന്ന് മുതൽ BMW മോട്ടോറാഡ് ഡീലർ നെറ്റ്‌വർക്കിലൂടെ ലഭ്യമാകും.

സാങ്കേതികമികവിലും ഡിസൈൻ മികവിലും പുതിയ BMW R 18-ന് ചരിത്രത്തിന്‍റെ ഭാഗമായ BMW മോട്ടോർസൈക്കിളുകളുടെ നിരയിലാണ് സ്ഥാനം. ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും വലിയ ഡിസ്പ്ലേസ്മെന്‍റ് ബോക്‌സർ എഞ്ചിനാണ് ഡ്രൈവിംഗ് പ്ലഷറിന്‍റെ പ്രധാനഘടകം. പുതിയ BMW R 18 എല്ലാ തരത്തിലും ശുദ്ധമായ മോട്ടോർസൈക്ക്ളിംഗ് നൽകുന്ന വാഹനമാണ്.

സമ്പൂർണ മനഃസമാധാനത്തിനായും എല്ലാ സമയത്തും ശുദ്ധമായ മോട്ടോർസൈക്ക്ളിംഗ് തടസ്സമില്ലാതെ തുടരാനും പുതിയ BMW R 18 മൂന്ന് വർഷത്തേക്ക് കിലോമീറ്റർ പരിധിയില്ലാതെ സ്റ്റാൻഡേർഡ് വാറണ്ടി നൽകുന്നു. നാല്, അഞ്ച് വർഷങ്ങളിലേക്ക് ഈ വാറണ്ടി നീട്ടാവുന്നതാണ്. റോഡ് സൈഡ് അസ്സിസ്റ്റൻസ് എന്ന ഒരു , 24x7 365

ദിവസ പാക്കേജ് വാഹനം ബ്രേക്ക് ഡൗണായാൽ ടൗവിംഗ് സൗകര്യമൊരുക്കുന്നു.

പുതിയ BMW R 18, BMW മോട്ടോറാഡിന്‍റെ ക്രൂയിസർ വ്യാഖ്യാനമാണ്. പഴയകാലത്തിന്‍റെ സ്റ്റൈൽ ആത്മവിശ്വാസത്തോടെ പ്രദർശിപ്പിക്കുന്നതും ബ്രാൻഡിന്‍റെ പാരമ്പര്യത്തിന്‍റെ തുടർച്ചയുമാണ്. ഡബിൾ ക്രാഡിൽ ഫ്രെയിം, ടിയർ ഡ്രോപ്പ് ടാങ്ക്, എക്സ്പോസ്ഡ് ഡ്രൈവ് ഷാഫ്റ്റ്, ഡബിൾ പിൻസ്ട്രൈപ്പ്സ് വരച്ചു ചേർത്തിരിക്കുന്ന പെയിന്‍റ്‌വർക്ക് തുടങ്ങിയ ഫംഗ്ഷണൽ, സ്റ്റൈലിഷ് ഡിസൈൻ ഘടകങ്ങളുടെ ശുദ്ധത 1936-ലെ ലെജൻഡറി ബോക്‌സറിൽ നിന്നുള്ളതാണ്. ക്ലാസിക്കലായി ഡിസൈൻ ചെയ്‌തിരിക്കുന്നതും ഇന്‍റഗ്രേറ്റഡ് ഡിസ്പ്ലേയുള്ളതുമായ സർക്കുലർ ഇൻസ്ട്രമെന്‍റ് മെറ്റൽ ഹൌസിംഗിലാണ് വച്ചിരിക്കുന്നത്. ഇതിനൊരു ഡെക്കറേറ്റീവ് ക്രോം റിംഗുമുണ്ട്. ഫെയ്‍സിലുള്ള 'BERLIN BUILT' എന്ന എഴുത്ത് ബൈക്കിന്‍റെ തുടക്കം ഓർമ്മിപ്പിക്കുന്നതാണ്. സ്റ്റേറ്റ് ഓഫ് ദ് ആർട്ട് LED ഹെഡ്‍ലൈറ്റുകൾ വഴിയിൽ വിസിബിലിറ്റി ഉറപ്പാക്കുന്നു. സിക്കിൾ ഷേപ്പിലുള്ള ഗ്രാഫിക്കൽ LED ഡേടൈം റണ്ണിംഗ് ലൈറ്റ്, BMW മോട്ടോറാഡ് ഹെറിറ്റേജ് ഫെയ്‌സ് ഹാൾമാർക്ക് കൂടുതൽ മികച്ചതാക്കുന്നു. സ്റ്റീറിംഗ് ഹെഡിൽ നിന്ന് തുടങ്ങുന്ന സെൻട്രൽ ഫ്രെയിം ട്യൂബ്, സ്വിംഗ്ആം ടോപ് ഫ്രെയിം ട്യൂബ്‌സ് എന്നിവ സെൻട്രൽ ഡിസൈൻ ഫീച്ചറായി പ്രവർത്തിക്കുന്ന പോലൊരു

തുടർച്ചയുള്ള വിഷ്വൽ ലൈൻ സൃഷ്ടിക്കുന്നു. സ്വിംഗ്ആം ഡൌൺ ട്യൂബുകളോട് സമാനതകളുള്ള ഇത് പിന്നീട് ഫ്രെയിം ഡൌൺ ട്യൂബുകളുമായും അലൈൻ ചെയ്തിരിക്കുന്നു. ഇവ പുതിയ R 18-ന് വ്യത്യസ്തമായ തരത്തിൽ പരന്നതും നീളത്തിലുള്ളതും മസ്ക്കുലറുമായ അപ്പിയറൻസ് നൽകുന്നു.    

പുതിയ BMW R 18 രണ്ട് പതിപ്പുകളിൽ ലഭ്യമാണ് അവയുടെ എക്സ്ഷോറൂം വില ഇങ്ങനെ:-

പുതിയ BMW R 18                                                             :           INR 18, 90, 000

പുതിയ BMW R 18 ഫസ്റ്റ് എഡീഷൻ                            :           INR 21, 90, 000

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story