Newage News
04 Dec 2020
തിളക്കമുള്ള പ്രോബ്ളം ഫ്രീ ചർമ്മമെന്ന ആശയം മുന്നോട്ടുവച്ച്, യഥാർത്ഥ ആയുർവേദ സോപ്പ് ബ്രാൻഡായ ചന്ദ്രിക ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം നേടിയെടുത്തിട്ടുണ്ട്. ഇതിനെ ഒരു പടി കൂടി ഉയർത്തി, ചന്ദ്രിക അവരുടെ പുതിയ ക്യാമ്പെയ്നിൽ വാഗ്ദ്ധാനം ചെയ്യുന്നത് സ്വാഭാവികമായ തിളക്കമുള്ള ചർമ്മ സൗന്ദര്യമാണ്.
കേരളത്തിലെ ഉപഭോക്താക്കളുടെ തനതായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, അമലാ പോൾ അഭിനയിക്കുന്ന ചന്ദ്രികയുടെ പുതിയ ടിവി പരസ്യം എടുത്തുക്കാട്ടുന്നത് തിളക്കമുള്ള ചർമ്മത്തിന്റെ നേട്ടങ്ങളാണ്. അമലാ പോളിന്റെ സുഹൃത്ത് തിളക്കത്തെക്കുറിച്ച് പറയുമ്പോൾ താരം കരുതുന്നത് സുഹൃത്ത് തന്റെ പുതിയ രത്ന കമ്മലിനെക്കുറിച്ചാണ് പറയുന്നത് എന്നാണ്. എന്നാൽ, അമലയെ അത്ഭുതപ്പെടുത്തിക്കൊണ്ട് സുഹൃത്ത് സംസാരിക്കുന്നത്, ചന്ദ്രിക സോപ്പ് ഉപയോഗിച്ചതിനാൽ ലഭിച്ച താരത്തിന്റെ ചർമ്മ തിളക്കത്തെക്കുറിച്ചാണ്.
"ആയുർവേദത്തിലൂടെയുള്ള സൗന്ദര്യമെന്ന ഉപഭോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങൾക്ക് ഉതകുന്നതാണ് ചന്ദ്രികയുടെ ഈ മാറ്റം. ശുദ്ധമായ വെളിച്ചെണ്ണയുടെയും ഏഴ് ആയുർവേദ മൂലികങ്ങളുടെയും ഗുണങ്ങൾ ഒത്തിണങ്ങിയതും ഹാൻഡ് മെയ്ഡുമായ ചന്ദ്രിക സോപ്പ്, സ്വാഭാവിക തിളക്കമുള്ള ചർമ്മ സൗന്ദര്യം എന്ന വാഗ്ദ്ധാനം ഉപഭോക്താക്കൾക്ക് നൽകാനുള്ള ആത്മവിശ്വാസം ഞങ്ങൾക്ക് നൽകുന്നു. ഈ പുതിയ മാറ്റത്തിലൂടെ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനും മില്ലീനിയലുകളുമായി കണക്റ്റ് ചെയ്യാനും കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു" - വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിങ്, മാർക്കറ്റിംഗ്, വൈസ് പ്രസിഡന്റ് എസ്. പ്രസന്ന റായി പറഞ്ഞു.
കഴിഞ്ഞ 75 വർഷത്തെ പാരമ്പര്യവും വിശ്വാസ്യതയുമുള്ള സോപ്പ് ബ്രാൻഡാണ് ചന്ദ്രിക. ലോകത്താകമാനം ആളുകൾ ഇഷ്ടപ്പെടുന്ന സോപ്പാണിത്. മികച്ച ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച് എപ്പോഴും തങ്ങൾ നൽകിയ വാഗ്ദ്ധാനം ബ്രാൻഡ് പാലിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്ത് വളരെക്കുറിച്ച് ഹാൻഡ്മെയ്ഡ് സോപ്പുകൾ മാത്രമാണുള്ളത്. അതിലൊന്നാണ് ചന്ദ്രിക. ലക്ഷക്കണക്കിന് സ്ത്രീകളുടെ സൗന്ദര്യ രഹസ്യമാണിത്.
കഴിഞ്ഞ വർഷങ്ങളിൽ ചെറുപ്പക്കാരായ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി ഉൽപ്പന്നങ്ങളാണ് ബ്രാൻഡ് വിപണിയിലെത്തിച്ചിട്ടുള്ളത്. ആയുർവേദത്തിന്റെ ഗുണങ്ങൾ എന്ന വാഗ്ദ്ധാനം അതേപടി നിലനിർത്തിക്കൊണ്ട്, ഗ്രീൻ സോപ്പ് സ്പേസിൽ മാർക്കറ്റ് ലീഡർ സ്ഥാനത്തേക്ക് വളരാൻ ചന്ദ്രികയ്ക്ക് സാധിച്ചു. അടുത്ത കാലത്ത് ‘ചന്ദ്രിക ആലോ’ എന്ന പുതിയൊരു സോപ്പ് പതിപ്പ് പുറത്തിറക്കിയിരുന്നു. ആലോവേരയുടെയും രാമച്ചത്തിന്റെയും ഗുണങ്ങൾ ചേർത്ത് തിളക്കമുള്ളതും ഫ്രഷായതുമായ ചർമ്മം വാഗ്ദ്ധാനം ചെയ്യുന്ന സോപ്പാണിത്. ഈ ഉൽപ്പന്നത്തിനും അമലാ പോൾ അഭിനയിക്കുന്ന ടിവിസി പുറത്തിറക്കിയിരുന്നു. ഒരു സോപ്പ് മാത്രമുള്ള ബ്രാൻഡ് എന്നതിൽ നിന്ന് നിരവധി സോപ്പ് പതിപ്പുകൾ, ഹാൻഡ്വാഷ്, ഹെയർ ഓയിൽ, ഫെയ്സ് വാഷ് എന്നിവയുള്ള ബ്രാൻഡായി ചന്ദ്രിക ഇന്ന് വളർന്നു.
പുതിയ ക്യാമ്പെയ്ന് ടിവി, പ്രിന്റ്, ഡിജിറ്റൽ, ഔട്ട്ഡോർ തുടങ്ങിയ മാധ്യമങ്ങളിൽ സാന്നിദ്ധ്യമുണ്ടാകും.