LAUNCHPAD

ഗൃഹോപകരണങ്ങളുടെ പുതിയ ശ്രേണിയുമായി ഹഫെൽ

Newage News

08 Apr 2021

വാണിജ്യ സ്ഥാപനങ്ങളിലായാലും വീടുകളിലായാലും രൂപ  മാറ്റം വരുത്താവുന്ന ഗൃഹോപകരണങ്ങൾ ട്രാൻസ്‌ഫോമബിൾ ഫർണിച്ചർ)   ഇന്റീരിയർ ഡിസൈനിങ്ങിന്റെ ഭാഗമായി മാറി കഴിഞ്ഞു.  ഇത്തരം ഗൃഹോപകരണങ്ങൾ നമ്മുടെ മുറിയുടെ രൂപവും ഭാവവും തന്നെ മാറ്റുന്നു. ലഭ്യമായ സ്ഥലങ്ങളെ മികച്ചതാക്കി പരിവർത്തനം ചെയ്യാൻ കഴിയുന്ന ട്രാൻസ്‌ഫോമബിൾ  ഫർണിച്ചറുകളുടെ  പുതിയ ശേഖരം ഹഫെൽ  വിപണിയിൽ എത്തിക്കുന്നു.

ബെഡ് ഫിറ്റിങ്ങുകൾ, അടുക്കള കൗണ്ടർ ടോപ്പ് ഫിറ്റിങ്ങുകൾ, ടേബിൾ ഫിറ്റിങ്ങുകൾ എന്നിവ ഉൾപ്പെടുന്ന അത്യാധുനിക ശ്രേണിയാണ്  സ്‌പേസ് 2 വിലൂടെ ഹാഫെൽ അവതരിപ്പിക്കുന്നത്. ഈ ഫിറ്റിംഗുകൾ നിങ്ങളുടെ ഇന്റീരിയർ സ്വപ്‌നങ്ങൾക്ക് അനുയോജ്യമായിരിക്കും.  ലഭ്യമായ സ്ഥലത്ത്  അതിശയകരമായ മാറ്റം വരുത്താനും ഹഫെലിന്റെ പുതിയ ശ്രേണി നിങ്ങളെ സഹായിക്കും. കുറഞ്ഞ സ്ഥലത്തും കൂടുതൽ സ്‌പേസ് തോന്നിക്കാവുന്ന രീതിയിൽ ഈ ഫർണിച്ചർ ഉപയോഗിക്കാനാകും.സ്‌പേസ് 2 റേഞ്ചിന് കീഴിലുളള ബെഡ് ഫിറ്റിംഗുകൾ നിങ്ങളുടെ ഇഷ്ടത്തിന് ക്രമീകരിക്കാൻ സാധിക്കും. ഇന്റീരിയറിൽ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ഈ ഗൃഹോപകരണങ്ങളിലൂടെ നൽകാനാകും.കിടക്കയോ, സോഫയോ, കിടക്കയ്ക്ക് താഴെയുളള  സ്ഥലം അധിക സംഭരണത്തിനോ അല്ലെങ്കിൽ കാബിനറ്റ് യൂണിറ്റോ ആക്കി മാറ്റാവുന്ന തരം ബെഡ് ഫിറ്റിങ്ങുകൾ ഹഫെൽ അവതരിപ്പിക്കുന്നു.  

സ്‌പേസ് 2 റേഞ്ചിൽ നിങ്ങളുടെ വീടുകൾക്ക് അനുയോജ്യമായ രീതിയിൽ രൂപാന്തരപ്പെടുത്താവുന്ന നാല്  ബെഡ് ഫിറ്റിങ്ങുകൾ ഉൾപ്പെടുന്നു

ഓർബിറ്റ്, രാത്രിയിൽ സുഖപ്രദമായി കിടന്നുറങ്ങാൻ സാധിക്കുന്ന കിടക്കയാക്കാനും , പിന്നീട് ഷട്ടറുകളുളള കാബിനറ്റിലേക്ക് മാറ്റാനും കഴിയുന്നവയാണ് ഓർബിറ്റ് വിഭാഗത്തിൽ വരുന്നത്.  കരകൗശല വസ്തുക്കൾ വയ്ക്കാൻ സാധിക്കുന്ന തുറന്ന  ഷെൽഫുകളോടു കൂടിയുളളവയാണ് ഈ ബെഡ് ഫിറ്റിങ്ങ്. നമ്മുടെ സ്വീകരണ മുറിയ്ക്ക്  കണ്ടം പററി സ്റ്റൈൽ നൽകാൻ ഇത് സഹായിക്കും.

ഗ്രാവിറ്റി ,കുറഞ്ഞ സ്ഥലം കൂടുതൽ ഉപയോഗ യോഗ്യമാക്കാൻ ഈ വിഭാഗത്തിലുളള ബെഡ് ഫിറ്റിങ്ങുകൾ സഹായിക്കുന്നു. കൂടുതൽ സ്‌റ്റോറേജ് ആണ് ഗ്രാവിറ്റി വിഭാഗത്തിൽ ലഭ്യമാകുന്നത്. ബെഡിന് താഴെ സാധനങ്ങൾ സൂക്ഷിക്കുന്നതിനുളള സ്‌റ്റോറേജ് സ്‌പേസ് നൽകുന്നു. കിടക്കയുടെ ഫുഡ്‌ബോർഡിന് താഴെയുളള പെഡൽ ചവിട്ടിയാൽ കട്ടിൽ സ്വയം ഉയരുന്നതു കൊണ്ട് നമ്മൾ കൈകൾ ഉപയോഗിച്ച് പൊക്കേണ്ടി വരുന്നില്ല.

അലാഡിനോ, ഹഫെലിന്റെ സോഫാ കം ബെഡ് സിസ്റ്റമാണിത്. രാത്രി കിടക്കയായും, പകൽ സമയത്ത് മുറിയിലെ സോഫയായും ഇത് ഉപയോഗിക്കാനാകും. പകൽ സമയങ്ങളിൽ നമ്മുടെ സ്വീകരണമുറി മനോഹരമാക്കാൻ ഈ വിഭാഗത്തിലെ ബെഡുകൾ സഹായകമാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story