LAUNCHPAD

ഭാരം കുറഞ്ഞ പാചകവാതക സിലിണ്ടർ വീടുകളിലേക്ക്

Newage News

12 Jan 2022

കണ്ണൂർ: വീട്ടാവശ്യത്തിനുപയോഗിക്കാൻ ഇനി ഭാരം കുറഞ്ഞ പാചകവാതക സിലിണ്ടറും. സാധാരണ ലോഹ സിലിൻഡറിന്റെ പകുതി ഭാരമുള്ള കോംപസിറ്റ് പാചകവാതക സിലിൻഡറാണ് വീടുകളിലെത്തുന്നത്. പോളിമർ സംയുക്തമുപയോഗിച്ച് നിർമിച്ചിട്ടുള്ളതിനാലാണ് ഭാരക്കുറവ്. അതിനാൽ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തിൽ മാറ്റാം.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കോഴിക്കോട്, കൊച്ചി പ്ലാന്റുകളിൽ നിന്നാണ് എല്ലാ ജില്ലകളിലേക്കും നിലവിൽ ഇത്തരം പാചകവാതക സിലിൻഡർ എത്തുന്നത്. ഗാർഹികാവശ്യത്തിനുള്ള 10 കിലോ പാചകവാകതം നിറച്ച സിലിൻഡറിനാണ് ആവശ്യക്കാരേറെ. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ അതേവിലയാണ് ഇതിനും.

ആവശ്യത്തിനനുസരിച്ച് പുതിയ സിലിൻഡർ നൽകുമെന്ന് ഐ.ഒ.സി. കോഴിക്കോട് റീജണൽ മാനേജർ സുരേന്ദ്രൻ പറഞ്ഞു. പുതിയ കണക്ഷനും ഒപ്പം നിലവിലുള്ള സിലിൻഡർ മാറ്റിയും കിട്ടും. 3350 രൂപയാണ് സെക്യൂരിറ്റി തുക. നേരത്തേ 1450 രൂപ സെക്യൂരിറ്റി തുക നൽകിയവർക്ക് അത് കഴിച്ച് ബാക്കി നൽകിയാൽ മതിയെന്നും അധികൃതർ പറഞ്ഞു. അഞ്ചുകിലോയിലും കോംപസിറ്റ് പാചകവാതക സിലിൻഡർ കിട്ടും.

സിലിൻഡറിന്റെ ഭാരം 6.30 കിലോഗ്രാം. പാചകവാതകം 10 കിലോഗ്രാം. വാതകത്തിന്റെയും സിലിൻഡറിന്റെയും ആകെ ഭാരം 16.30 കിലോഗ്രാം. നിർമാതാക്കൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി.). വാതകം തീരുന്നത് കാണാൻ പറ്റും. തീപിടിത്തമുണ്ടായൽ പൊട്ടിത്തെറിക്കില്ല. പോളിമർ സംയുക്തംകൊണ്ട് നിർമിച്ചതിനാൽ ഭംഗിയുള്ളതാണ്. തുരുമ്പെടുക്കില്ല. 647-650 രൂപയാണ് വില.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story