AUTO

വോള്‍വോ S60 സെഡാന്‍ പുതുതലമുറ നവംബര്‍ 27 ന് ഇന്ത്യയില്‍ അവതരിപ്പിക്കും

Newage News

21 Nov 2020

പുതുതലമുറ എസ്60 സെഡാന്‍ 2020 നവംബര്‍ 27 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ച് നിര്‍മ്മാതാക്കളായ വോള്‍വോ. നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോള്‍, ഡിജിറ്റലായിട്ടാണ് കാറിനെ ബ്രാന്‍ഡ് അവതരിപ്പിക്കുക. വാഹനത്തെ അവതരിപ്പിക്കുമെങ്കിലും 2021 -ഓടെ മാത്രമാകും വില്‍പ്പനയ്ക്ക് എത്തുക. ഈ വര്‍ഷം തന്നെ കാര്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, കൊവിഡ് -19 ഉം അതിന്റെ ഫലമായുണ്ടായ ലോക്ക്ഡൗണും ഇതില്‍ കാലതാമസം വരുത്തി. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നാല് പുതിയ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുമെന്ന് വോള്‍വോ ഇന്ത്യ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു, അതിനാല്‍ ഇന്ത്യയിലേക്ക് വരുന്നത് എസ്60 പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പാകാം. പരമ്പരാഗത പവര്‍ട്രെയിനുകള്‍ സാവധാനം ഒഴിവാക്കാനും വൈദ്യുതീകരിച്ച വാഹനങ്ങളായ പിഎച്ച്ഇവികള്‍, പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങള്‍ (EV) എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും വോള്‍വോ പദ്ധതിയിടുന്നു. 2019 മുതല്‍ തങ്ങളുടെ മോഡലുകളില്‍ ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കമ്പനി ഇതിനകം തന്നെ പ്രതിജ്ഞാബദ്ധമാണ്, ഇപ്പോള്‍ ഇന്ത്യയും ഈ പദ്ധതിയുടെ ഭാഗമാണ്. 2019 മുതല്‍ എല്ലാ പുതിയ വോള്‍വോകളും വൈദ്യുതീകരിക്കും. ഇന്ത്യയിലേക്ക് വരുന്ന വോള്‍വോ എസ്60 ഇപ്പോള്‍ കുറച്ച് വര്‍ഷങ്ങളായി ആഗോള വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന പതിപ്പ് കൂടിയാണ്. എങ്കിലും ചെറിയ മാറ്റങ്ങള്‍ കാറില്‍ പ്രതീക്ഷിക്കാം. മുന്‍പില്‍ വിശാലമായ ഗ്രില്ലും മധ്യഭാഗത്ത് വോള്‍വോ ബാഡ്ജും ഉണ്ട്. തോര്‍ ഹാമര്‍ എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, സ്പോര്‍ടി ബമ്പര്‍, ഷാര്‍പ്പായ ഹെഡ്‌ലാമ്പുകള്‍ എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍. 19 ഇഞ്ച് അലോയ് വീലുകളുടെ ഒരു സെറ്റ്, S90 സ്‌റ്റൈല്‍ C-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, മധ്യഭാഗത്ത് വോള്‍വോ എഴുത്തും മസ്‌കുലര്‍ റിയര്‍ ബമ്പര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ റിയര്‍ ഡിസൈനും കാറിനുണ്ട്. പെട്രോള്‍ മോഡലിന് 2.0 ലിറ്റര്‍ ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ ലഭിക്കുന്നു. അത് ടര്‍ബോ ചാര്‍ജ്ജ് ആണ്. 310 bhp കരുത്തും 400 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പിന് സമാനമായ 2.0 ലിറ്റര്‍ മോട്ടോര്‍ ലഭിക്കുന്നുണ്ടെങ്കിലും പിന്നില്‍ ഒരു ഇലക്ട്രിക് മോട്ടോര്‍ ഉണ്ട്. സംയോജിത പവര്‍ ഔട്ട്പുട്ട് ഏകദേശം 413 bhp ആണ്, മൊത്തം ടോര്‍ക്ക് ഔട്ട്പുട്ട് 670 Nm ആണ്. ഇലക്ട്രിക് മോഡില്‍, കാറിന് 45 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story