AUTO

പുതിയ ഹോണ്ട സിറ്റി ഈ മാസം 15ന്; ലക്ഷ്യം സെഗ്‌മെന്റിലെ രാജാവാകാൻ

Newage News

07 Jul 2020

ടത്തരം സെഡാനായ സിറ്റിയുടെ അഞ്ചാം തലമുറ മോഡൽ ഈ 15ന് അരങ്ങേറ്റം കുറിക്കുമെന്ന് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ. അവതരണത്തിനു മുന്നോടിയായി കാർ നിർമാണത്തിന് ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലുള്ള ശാലയിൽ തുടക്കം കുറിച്ചതായും ഹോണ്ട അറിയിച്ചു. അരങ്ങേറ്റത്തിനു മുന്നോടിയായി പുത്തൻ സിറ്റിക്കുള്ള ബുക്കിങ്ങും ഹോണ്ട കാഴ്സ് സ്വീകരിച്ചു തുടങ്ങി. ഹോണ്ട ഫ്രം ഹോം ഓൺലൈൻ പോർട്ടലിൽ 5,000 രൂപ അടച്ചും ഡീലർഷിപ്പുകളിൽ 21,000 രൂപ അഡ്വാൻസ് നൽകിയും പുതിയ സിറ്റി ബുക്ക് ചെയ്യാൻ അവസരമുണ്ട്. കാർ വില സംബന്ധിച്ചു സൂചനകളൊന്നുമില്ലെങ്കിലും 10 മുതൽ 11 ലക്ഷം രൂപ വരെയാവാനാണു സാധ്യത. 

ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയതും വീതിയേറിയതുമായ സെഡാൻ എന്നാണ് അഞ്ചാം തലമുറ സിറ്റിയെ ഹോണ്ട പരിചയപ്പെടുത്തുന്നത്. 1.5 ലീറ്റർ ഐ വി ടെക് ഡി ഒ എച്ച് സി പെട്രോൾ, 1.5  ലീറ്റർ, ഐ ഡി ടെക് ഡീസൽ എൻജിനുകളോടെയാവും പുതിയ സിറ്റിയുടെ വരവ്. പെട്രോൾ എൻജിന് 6,600 ആർ പി എമ്മിൽ 121 പി എസ് വരെ കരുത്തും 4,300 ആർ പി എമ്മിൽ 145 എൻ എം ടോർക്കും സൃഷ്ടിക്കാനാവും; ആറു സ്പീഡ് മാനുവൽ ഗീയർബോക്സിനൊപ്പം ഓപ്ഷനൽ വ്യവസ്ഥയിൽ കണ്ടിന്വസ്ലി വേരിയബിൾ ട്രാൻസ്മിഷനും(സി വി ടി) ലഭ്യമാണ്.

ആറു സ്പീഡ് മാനുവൽ ഗീയർബോക്സ് സഹിതമെത്തുന്ന ഡീസൽ എൻജിനാവട്ടെ 3,600 ആർ പി എമ്മിൽ 100 പി എസോളം കരുത്തും 1,750 ആർ പി എമ്മിൽ 200 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക.

ഇന്ത്യയിൽ അലെക്സ റിമോട്ട് കേപ്പബിലിറ്റി സഹിതമെത്തുന്ന ആദ്യ കണക്റ്റഡ് കാറുമാവും ‘സിറ്റി’യെന്നു ഹോണ്ട പ്രഖ്യാപിക്കുന്നു; ടെലിമാറ്റിക്സ് കൺട്രോൾ യൂണിറ്റ് സഹിതമുള്ള അടുത്ത തലമുറ ഹോണ്ട കണക്റ്റും കാറിലുണ്ട്. പുത്തൻ രൂപകൽപ്പനയുള്ള മുൻ ഗ്രിൽ, പൂർണമായും എൽ ഇ ഡി ഹെഡ്ലാംപ്, സെഡ് ആകൃതിയിലുള്ള റാപ് എറൗണ്ട് എൽ ഇ ഡി ടെയിൽ ലാംപ്, 17.7 സെ. മീ. ഹൈ ഡഫനിഷൻ ഫുൾ കളർ ടി എഫ് ടി മീറ്റർ, ലെയ്ൻ വാച്ച് കാമറ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്(വി എസ് എ), അജൈൽ ഹാൻഡ്ലിങ് അസിസ്റ്റ്(എ എച്ച് എ) തുടങ്ങിയവയും പുതിയ കാറിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 

ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ മോഡൽ ശ്രേണിയിൽ ഏറ്റവും വിജയം കൊയ്ത മോഡലുകളിലൊന്നാണു സിറ്റി. 1998 ജനുവരിയിലാണു സിറ്റി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നത്. 2003 നവംബറിൽ രണ്ടാം തലമുറ സിറ്റി ഇന്ത്യയിലെത്തി. അഞ്ചു വർഷത്തിനു ശേഷം 2008 സെപ്റ്റംബറിലായിരുന്നു മൂന്നാം തലമുറ സിറ്റിയുടെ വരവ്. 2014 ജനുവരിയിൽ അരങ്ങേറിയ നാലാം തലമുറ സിറ്റിയാണു നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്. ഇതുവരെ എട്ടു ലക്ഷത്തോളം സിറ്റി കാറുകൾ ഇന്ത്യയിൽ വിറ്റിട്ടുണ്ടെന്നാണു ഹോണ്ടയുടെ അവകാശവാദം. ഇന്ത്യയിൽ മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടേയ് വെർന, ഫോക്സ്വാഗൻ വെന്റോ, സ്കോഡ റാപിഡ്, ടൊയോട്ട യാരിസ് തുടങ്ങിയവയോടാണു സിറ്റിയുടെ മത്സരം. 

Content Highlights: Honda City To Launch On July 15

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story