FINANCE

ചെംസ്‌പെക്‌ കെമിക്കല്‍സിനും നോര്‍ത്തേണ്‍ ആര്‍ക്കിനും ഐപിഒക്ക്‌ അനുമതി

Ajith Kumar

13 Sep 2021

മുംബൈ: "ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) വഴി ധന സമാഹരണം നടത്തുന്നതിന്‌ ചെംസ്‌പെക്‌ കെമിക്കല്‍സിനും നോര്‍ത്തേണ്‍ ആര്‍ക്കിനും സെക്യൂരിറ്റീസ്‌ ആന്റ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ (സെബി)യുടെ അനുമതി ലഭിച്ചു. ഇരുകമ്പനികളും പ്രാഥമിക ഐപിഒ രേഖകള്‍ ജൂലായിലാണ്‌ സെബിക്ക്‌ സമര്‍പ്പിച്ചത്‌.

ചെംസ്‌പെക്‌ കെമിക്കല്‍സ്‌ 700 കോടി രൂപയുടെ ഐപിഒയുമായാണ്‌ എത്താനിരിക്കുന്നത്‌. പൂര്‍ണമായും നിലവിലുള്ള ഓഹരിയുടമകള്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി ഓഹരികള്‍ വിറ്റഴിക്കുകയാണ്‌ ചെയ്യുക. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല.

ചെംസ്‌പെക്‌ കെമിക്കല്‍സിന്റെ ഉല്‍പ്പാദന യൂണിറ്റ്‌ മഹാരാഷ്ട്രയിലെ തലോജയിലാണ്‌. വടക്കേ അമേരിക്ക, യൂറോപ്പ്‌, ഏഷ്യ, ഗള്‍ഫ്‌ മേഖല, ആഫ്രിക്ക എന്നിവിടങ്ങളിലെ 43 രാജ്യങ്ങളിലാണ്‌ കമ്പനി വിതരണം നടത്തുന്നത്‌.

450 കോടി രൂപയാണ്‌ നോര്‍ത്തേണ്‍ ആര്‍ക്ക്‌ ഐപിഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്‌. ഇതില്‍ നിലവിലുള്ള ഓഹരികള്‍ വിറ്റാണ്‌ 300 കോടി രൂപ സമാഹരിക്കുന്നത്‌. 150 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും നടക്കും.

ബാങ്കിംഗ്‌ ഇതര ധനകാര്യ സേവന മേഖലയിലാണ്‌ നോര്‍ത്തേണ്‍ ആര്‍ക്ക്‌ പ്രവര്‍ത്തിക്കുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക ഭാവിയിലെ മൂലധന ആവശ്യത്തിനായി വിനിയോഗിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story