AUTO

ജീപ്പിന്റെ പുതിയ സെവൻ സീറ്റ് എസ്‌യുവി അടുത്ത വർഷം വിപണിയിൽ എത്തും

Newage News

18 Feb 2021

മേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് കുറച്ചുകാലമായി പുതിയ ഏഴ് സീറ്റ് എസ്‌യുവിയുടെ അണിയറയിലാണ്. വാഹനത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിടാതിരുന്ന കമ്പനി അടുത്ത വർഷത്തോടെ പുതുമോഡലിനെ വിപണിയിൽ എത്തിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതേസമയം പുതിയ എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം ഈ വർഷാവസാനം ഉണ്ടായിരിക്കുമെന്നും സ്ഥിരീകരിക്കാം. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമാണ് ഈ ഏഴ് സീറ്റർ മോഡൽ. വാസ്തവത്തിൽ റൈറ്റ്-ഹാൻഡ് ഡ്രൈവ് പതിപ്പിന്റെ ഉത്പാദനത്തിനുള്ള ആഗോള കേന്ദ്രമായിരിക്കും ചകാനിലെ ജീപ്പ് ഇന്ത്യയുടെ പ്ലാന്റ്. ഏഴ് സീറ്റുർ ജീപ്പ് എസ്‌യുവിയുടെ ഉത്പാദനം 2022 ഏപ്രിലിൽ ആരംഭിക്കുമെന്നും മെയ് അല്ലെങ്കിൽ ജൂൺ മാസങ്ങളിൽ ഇന്ത്യ അവതരണം പ്രതീക്ഷിക്കാമെന്നുമാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്.  പുതിയ ജീപ്പ് ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി അതിന്റെ പ്ലാറ്റ്ഫോം ഉൾപ്പടെയുള്ള കാര്യങ്ങൾ കോമ്പസുമായി പങ്കിടും എന്നതും ശ്രദ്ധേയമാണ്. ഇതിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 2021 ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. അതുപോലെ, ഈ പുതിയ എസ്‌യുവിക്ക് സമാനമായ ചില ബോഡി പാനലുകൾ മുന്നിലുണ്ടാകും. ബി പില്ലറിന് ശേഷമായിരിക്കും യഥാർഥ മാറ്റങ്ങൾ കാണാനാവുക. ഗ്രാൻഡ് ചെറോക്കി എൽ, ഗ്രാൻഡ് വാഗനീർ കൺസെപ്റ്റ് പോലുള്ള പുതിയ ജീപ്പുകളെ അനുകരിക്കുന്ന അതുല്യമായ സ്റ്റൈലിംഗ് ഉപയോഗിച്ച് വാഹനം നിർമിക്കും. ആഢംബരമായ ഉയർന്ന നിലവാരമുള്ള ക്യാബിൻ മെറ്റീരിയലുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജീപ്പ് എസ്‌യുവിക്ക് അടുത്തിടെ പരിഷ്ക്കരിച്ച കോമ്പസിന്റെ എല്ലാ സുഖ-സവിശേഷതകളും ബ്രാൻഡ് മുമ്പോട്ടുകൊണ്ടുപോകും. പ്രധാന ശ്രദ്ധാ കേന്ദ്രം പുതിയ മൂന്നാം നിര സീറ്റുകളാണെങ്കിലും പ്രീമിയത്തെ കൂടുതൽ ദൃശ്യമാക്കുന്നത് മധ്യനിരയിലെ ക്യാപ്റ്റന്റെ സീറ്റുകളുടെ ലഭ്യതയായിരിക്കും. പുതിയ ജീപ്പ് ഏഴ് സീറ്റർ എസ്‌യുവി കോമ്പസിൽ നിന്ന് അതേ 2.0 ലിറ്റർ, നാല് സിലിണ്ടർ, മൾട്ടിജെറ്റ് ടർബോ-ഡീസൽ എഞ്ചിനും കടമെടുക്കും. എന്നാൽ ഇത് 200 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്യും. അതായത് കോമ്പസിനേക്കാൾ കരുത്തുറ്റതായിരിക്കും വരാനിരിക്കുന്നതെന്ന് സാരം. സ്റ്റാൻഡേർഡായി ഒമ്പത് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീർച്ചയായും ഇതൊരു ജീപ്പ് ആയതിനാൽ ഉയർന്ന വേരിയന്റുകൾ ഓൾ-വീൽ ഡ്രൈവിനൊപ്പം വരുമെന്ന് തന്നെ കരുതാം. കോമ്പസിന് മുകളിലായി സ്ഥാപിക്കുന്ന ജീപ്പിന്റെ ഏഴ് സീറ്റർ എസ്‌യുവി ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്‌പെയ്‌സിനും സ്‌കോഡ കൊഡിയാക്കിനും എതിരാളിയാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story