TECHNOLOGY

സലൈൻ ഗാർഗിൾ ആർടി-പിസിആർ സാങ്കേതിക വിദ്യ കേന്ദ്രത്തിന് കൈമാറി

Renjith George

13 Sep 2021

ന്യൂഡൽഹി: സി‌എസ്‌ഐആറിന് കീഴിലുള്ള നാഗ്പൂർ ആസ്ഥാനമായുള്ള നാഷണൽ എൻവൈറെൻമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സലൈൻ ഗാർഗിൾ ആർടി-പിസിആർ സാങ്കേതികവിദ്യ, കോവിഡ്-19 സാമ്പിളുകൾ പരിശോധിക്കാൻ ഉപയോഗിക്കുന്നു. സലൈൻ ഗാർഗിൾ ആർടി-പിസിആർ സാങ്കേതികവിദ്യ ലളിതവും, വേഗതയേറിയതും, ചെലവ് കുറഞ്ഞതും, രോഗി സൗഹൃദവും സൗകര്യപ്രദവുമാണ്; ഇത് തൽക്ഷണ പരിശോധന ഫലങ്ങളും നൽകുന്നു, കൂടാതെ ഗ്രാമീണ, ആദിവാസി മേഖലകൾക്ക് ഏറ്റവും അനുയോജ്യമാണ്. കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ മാത്രമേ ആവശ്യമുള്ളൂ എന്ന പ്രത്യേകതയുമുണ്ട്.

ഇന്നലെ (2021 സെപ്റ്റംബർ 11), കേന്ദ്ര മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ നോൺ-എക്സ്ക്ലൂസീവ് അടിസ്ഥാനത്തിൽ കേന്ദ സൂക്ഷ്മ-ചെറുകിട-ഇടത്തര സംരംഭ മന്ത്രാലയത്തിന് ഈ സാങ്കേതികവിദ്യ കൈമാറ്റം ചെയ്തു. ഇതിലൂടെ ഗവൺമെന്റ്, സ്വകാര്യ സ്ഥാപനങ്ങൾ, വിവിധ ഗ്രാമ വികസന വകുപ്പുകൾ എന്നിവ ഉൾപ്പെടെ കഴിവുള്ള കക്ഷികൾക്ക് ഈ നവീന സാങ്കേതിക വിദ്യ വാണിജ്യാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാനുള്ള ലൈസൻസ് ലഭിക്കുന്നതാണ്.

ലൈസൻസ് ലഭിക്കുന്ന സ്ഥപനങ്ങൾക്ക്, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന കോംപാക്റ്റ് കിറ്റുകളുടെ രൂപത്തിൽ വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മാണം നടത്താവുന്നതാണ്.

നാഗ്പൂരിലെ CSIR-NEERI-ലുള്ള എൻവൈറെൻമെന്റൽ വൈറോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞനായ ഡോ. കൃഷ്ണ ഖൈർനറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് സലൈൻ ഗാർഗിൾ ആർടി-പിസിആർ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ