TECHNOLOGY

ഡീപ് വെയ്ന്‍ ത്രോംബോസിസിനെ പ്രതിരോധിക്കാന്‍ ഉപകരണവുമായി ശ്രീചിത്ര

Newage News

14 Sep 2020

കേന്ദ്ര ശാസ്ത്ര - സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുളള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജി ഡീപ് വെയ്ന്‍ ത്രോംബോസിസ് പ്രതിരോധിക്കുന്നതിനായി ഉപകരണം വികസിപ്പിച്ചെ ടുത്തു. ശ്രീ. ജിതിന്‍ കൃഷ്ണന്‍, ശ്രീ. ബിജു ബെഞ്ചമിന്‍, ശ്രീ. കോരോത്ത് പി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉപകരണവുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീക രിച്ച് കഴിഞ്ഞതായും ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ വ്യക്തമാക്കി.

ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്നതിനെയാണ് ഡീപ് വെയ്ന്‍ ത്രോംബോസിസ് എന്നു പറയുന്നത്. സാധാരണ കാലുകളിലെ രക്തക്കുഴലുകളിലാണ് ഇതുണ്ടാകുന്നത്. നടക്കുമ്പോള്‍ കാലുകളിലെ പേശികള്‍ സങ്കോചിക്കുകയും കാല്‍ ഞരമ്പുകളില്‍ നിന്ന് രക്തം ഹൃദയത്തിലേക്ക് തിരികെ പോവുകയും ചെയ്യുന്നു. ദീര്‍ഘകാലമായി കിടപ്പിലാവുക, ശസ്ത്രക്രിയയ്ക്ക് ശേഷം നടക്കാന്‍ കഴിയാതെ വരുക, കാലുകളുടെ ബലക്ഷയം, പക്ഷാഘാതം, ഗര്‍ഭാവസ്ഥ, നിര്‍ജ്ജലീകരണം, ചില മരുന്നുകളുടെ ഉപയോഗം, ഇരിക്കുന്നിടത്ത് നിന്ന് അനങ്ങാതെ ദീര്‍ഘനേരം തുടര്‍ച്ചയായി യാത്ര ചെയ്യുക തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ഡീപ് വെയ്ന്‍ ത്രോംബോസിസ് ഉണ്ടാകാം. വേദന, നീര്, കാലുകളിലെ ചുവപ്പ് നിറം, ചൂട്, ഞരമ്പുകള്‍ പെടച്ച് ത്വക്കിലൂടെ ദൃശ്യമാവുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. കട്ടിപിടിച്ച രക്തം ഞരമ്പില്‍ നിന്നിളകി ഹൃദയത്തിലേക്കും ഹൃദയത്തില്‍ നിന്ന് ശ്വാസകോശത്തിലേക്ക് അശുദ്ധരക്തം കൊണ്ടുപോകുന്ന ധമനിയിലേക്കും എത്തുന്നത് ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാവുന്ന പള്‍മണറി ആര്‍ട്ടറി എംബോളിസത്തിന് കാരണമാകും.

കാലുകളിലൂടെ രക്തത്തിന്റെ ഒഴുക്ക് സാധ്യമാക്കുന്ന വിധത്തില്‍ തുടര്‍ച്ചയായി ഞരമ്പുകള്‍ സങ്കോചിപ്പിക്കുകയാണ് ഉപകരണം ചെയ്യുന്നത്. ധമനികളെ ബാധിക്കാത്ത തരത്തില്‍ ഉപകരണത്തില്‍ കംപ്രഷന്‍ പ്രെഷര്‍ ക്രമീകരിക്കാന്‍ കഴിയും. കംപ്രഷന്‍ പ്രഷര്‍, ഇലക്ട്രോണിക് കണ്‍ട്രോളുകള്‍ എന്നിവ നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ഉപകരണത്തിലുണ്ട്. എല്ലായ്പ്പോഴും സുരക്ഷിതമായ കംപ്രഷന്‍ പ്രഷര്‍ നിലനിര്‍ത്തുന്നതിനായി പ്രത്യേകമായി വികസിപ്പി ച്ചെടുത്ത സോഫ്റ്റ്വെയറും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പവര്‍ സപ്ലൈ ബാക്ക്അപ്പാണ് ഉപകരണത്തിന്റെ മറ്റൊരു സവിശേഷത.

ഉപകരണത്തിന്റെ സാങ്കേതികവിദ്യ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ഏഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഓട്ടോമേഷന്‍ ആന്റ് കണ്‍ട്രോള്‍ വിഭാഗത്തില്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന സമാനമായ ഉപകരണങ്ങളുടെ വില 2 ലക്ഷം രൂപ മുതല്‍ 5 ലക്ഷം വരെയാണ്. ഒരു ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഉപകരണം വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ഡോ. ആശാ കിഷോര്‍ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ