LAUNCHPAD

ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പിന് പുതിയ ഭാരവാഹികൾ

Newage News

01 Mar 2021

മസ്കത്ത്: യു.എ.ഇയിലെ ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പിെൻറ (ഫെർജ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ധനവിനിമയ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ കൂട്ടായ്മയാണിത്. പുൾമാൻ ദുബൈ ഡൗൺടൗണിൽ നടന്ന കമ്മിറ്റി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുഹമ്മദ് അലി അൽ അൻസാരി (ചെയർ), അദീബ് അഹമ്മദ് (വൈസ് ചെയർ), രാജീവ് റായ്പഞ്ചോലിയ (സെക്ര), ആൻറണി ജോസ് (ട്രഷ), ഇമാദ് ഉൽ മാലിക് (ജോ. ട്രഷ), ഉസാമ അൽ റഹ്‌മ (ഉപദേശക സമിതിയംഗം) എന്നിവരാണ് പുതിയ ഭാരവാഹികൾ. 2020 നവംബറിൽ തിരഞ്ഞെടുക്കപ്പെട്ട ഫെർജ് കമ്മിറ്റിയംഗങ്ങളുടെ പ്രഖ്യാപനം വാർഷിക ജനറൽ ബോഡി യോഗത്തിലാണുണ്ടായത്.

ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച്, അൽ അൻസാരി എക്സ്ചേഞ്ച്, അൽ ഫർദാൻ എക്സ്ചേഞ്ച്, അൽ ഗുറൈർ എക്സ്ചേഞ്ച്, അൽ റസൗകി ഇൻറർനാഷനൽ എക്സ്ചേഞ്ച്, അൽറൊസ്തമാനി ഇൻറർനാഷനൽ എക്സ്ചേഞ്ച്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, ഇൻഡക്സ് എക്സ്ചേഞ്ച്, ഒാറിയൻറ് എക്സ്ചേഞ്ച്, റെദ്ദ അൽ അൻസാരി എക്സ്ചേഞ്ച്, വാൾസ്ട്രീറ്റ് എക്സ്ചേഞ്ച് എന്നിവയാണ് കമ്മിറ്റിയിലുള്ളത്. ഫെർജ് നയരൂപവത്കരണത്തിലും ക്ഷേമപ്രവർത്തനങ്ങൾക്കും പുതിയ ഭാരവാഹികൾ നേതൃത്വം നൽകും. ധനവിനിമയ രംഗങ്ങളിലെ തെറ്റായ പ്രവണതകൾ പരിഹരിച്ച് പൂർണ സുരക്ഷയുറപ്പാക്കിയുള്ള പ്രവർത്തനങ്ങൾക്ക് സംഘം കരുത്തുപകരും.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story